ചെന്നലോട് അക്ഷയ കേന്ദ്രം ഉദ്ഘാടനം ചെയ്തു
ചെന്നലോട്: നവീകരിച്ച അക്ഷയ കേന്ദ്രം തരിയോട് സാമൂഹിക ആരോഗ്യ കേന്ദ്രത്തിനു സമീപം പുതിയ കെട്ടിടത്തില്‍ പ്രവര്‍ത്തനം ആരംഭിച്ചു. അക്ഷയ കേന്ദ്രത്തിന്റെ ഉദ്ഘാടനം തരിയോട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഷമീം പാറക്കണ്ടി നിര്‍വഹിച്ചു. ഗ്രാമപഞ്ചായത്ത് അംഗം സൂന നവീന്‍ അധ്യക്ഷനായി. തരിയോട് സാമൂഹിക ആരോഗ്യ കേന്ദ്രം മെഡിക്കല്‍ ഓഫീസര്‍ ഡോ ഷൈനി മാത്യു, എ ഡി ഡേവിഡ്, മുഹമ്മദ് നസീം അസ്ഹരി, കെ എം അബ്ദുള്ള, പി സഹീറുദ്ദീന്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.സംരംഭകന്‍ ഷക്കീര്‍ അലി സ്വാഗതവും കെ റുബീന നന്ദിയും പറഞ്ഞു. എല്ലാ തരത്തിലുമുള്ള ഓണ്‍ലൈന്‍ സേവനങ്ങള്‍ക്കുമൊപ്പം ആധാര്‍ സേവനങ്ങള്‍, കൊറിയര്‍, ഹെല്‍ത്ത് ഇന്‍ഷുറന്‍സ് അടക്കമുള്ള സേവനങ്ങള്‍ ഈ അക്ഷയയില്‍ ലഭ്യമാകും.





Leave a Reply