May 3, 2026

തെരുവ് നായ വിദ്യാര്‍ത്ഥിയെ കടിച്ചു

0
site-psd-80
By ന്യൂസ് വയനാട് ബ്യൂറോ

പനമരം: പനമരം ജിഎല്‍പിഎസ് സ്‌കൂള്‍ കോമ്പൗണ്ടിനുള്ളില്‍ പ്രസവിച്ചു കിടന്ന തെരുവ് നായ വിദ്യാര്‍ത്ഥിയെ കടിച്ചു. സ്‌കൂളിലെ മൂന്നാം ക്ലാസ് വിദ്യാര്‍ത്ഥിയായ മുഹമ്മദ് ബിഷ്റുല്‍ ഹാഫിയെ കടിച്ചത്. ഓണ അവധി ആയതിനാല്‍ ആളനക്കമില്ലാത്തതിനാല്‍ സ്‌കൂളിലെ ഉപയോഗശൂന്യമായ വാഷ് ബേസിനടുത്ത് തെരുവ് നായ പ്രസവിക്കുകയായിരുന്നു. നായക്കുട്ടികളെ മറ്റൊരിടത്തേക്ക് മാറ്റി. കൂടാതെ കുട്ടികളെ മുഴുവന്‍ ക്ലാസ് മുറികളിലേക്ക് മാറ്റുകയും ചെയ്തിരുന്നു.എന്നാല്‍ ഇതിനിടയില്‍ പുറത്തിറങ്ങിയ കുട്ടിയെ നായ കടിക്കുകയായിരുന്നു. മുട്ടിന് താഴെയാണ് കടിയേറ്റത്.

ആദ്യം പനമരം പ്രാഥമിക ആശുപത്രിയിലും പിന്നീട് മാനന്തവാടി മെഡിക്കല്‍ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ച് അനുബന്ധ ചികിത്സ നല്‍കി.

 

 

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *