ചുരത്തില്‍ വിദഗ്ധ സമിതി പരിശോധന നടത്തി
കല്‍പ്പറ്റ:താമരശേരി ചുരം വ്യൂ പോയിന്റിനടുത്ത് കഴിഞ്ഞ ദിവസങ്ങളിലുണ്ടായ മണ്ണിടിച്ചിലിന്റെ ഭാഗമായി വിദഗ്ധ സമിതി പരിശോധന നടത്തി. കോഴിക്കോട് ജില്ലാ ഡപ്യൂട്ടി കലക്ടര്‍ രേഖയുടെ നേതൃത്വത്തില്‍ നാഷണല്‍ ഹൈവേ ഉദ്യോഗസ്ഥര്‍, ദുരന്ത നിവാരണ അതോറിറ്റി, എന്‍. ഐ.ടി എന്‍ജിനീയര്‍മാര്‍, മെക്കാഫെറി കണ്‍സ്ട്രക്ഷന്‍ എന്‍ജിനീയര്‍മാര്‍, വനം വകുപ്പ് ഉദ്യോഗസ്ഥര്‍, ചുരം ഗ്രീന്‍ ബ്രിഗേഡ് പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ പാറ അടര്‍ന്നു മാറിയ ഭാഗത്ത് എത്തി ശാസ്ത്രീയമായ വിശകലനങ്ങള്‍ ശേഖരിച്ചു.
മണ്ണിടിച്ചില്‍ സാധ്യതയെ ചെറുക്കുന്നതിനും സുരക്ഷ ഉറപ്പുവരുത്തുന്നതിനുമായി അടിയന്തര പ്രവൃത്തികള്‍ പൂര്‍ത്തികരിക്കുമെന്നും ഡപ്യൂട്ടി കലക്ടര്‍ രേഖ അറിയിച്ചു.





Leave a Reply