May 6, 2026

ജില്ലയില്‍ 11-ാമത് മാ കെയര്‍ സെന്റര്‍ ആരംഭിച്ചു

0
site-psd-275
By ന്യൂസ് വയനാട് ബ്യൂറോ

പനങ്കണ്ടി: കുടുംബശ്രീ ജില്ലാ മിഷന്റെ 11-ാമത്തെ മാ കെയര്‍ സെന്റര്‍ പനങ്കണ്ടി ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ പ്രവര്‍ത്തനമാരംഭിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാര്‍ ഉദ്ഘാടനം ചെയ്തു. സ്റ്റേഷനറി ഉത്പന്നങ്ങള്‍, ലഘു ഭക്ഷണം, പാനീയങ്ങള്‍, സാനിറ്ററി നാപ്കിനുകള്‍ എന്നിവ ലഭ്യമാക്കുന്നതിനാണ് പൊതുവിദ്യാലയങ്ങളില്‍ മാ കെയര്‍ കിയോസ്‌ക്കുകള്‍ ആരംഭിച്ചത്. ഗ്രാമശ്രീ കുടുംബശ്രീ അംഗങ്ങളായ ഫാത്തിമത്ത് സുഹറ, റജീന, ലത്തീഫ എന്നിവര്‍ ചേര്‍ന്നാണ് പനങ്കണ്ടി സ്‌കൂളില്‍ മാ കെയര്‍ സെന്റര്‍ ആരംഭിച്ചത്. വാര്‍ഡ് അംഗം വിജയലക്ഷ്മി അധ്യക്ഷയായി.

സിഡിഎസ് ചെയര്‍പേഴ്‌സണ്‍ ബീന മാത്യു, എസ്എംസി ചെയര്‍മാന്‍ നജീബ് കരണി, കുടുംബശ്രീ ജില്ലാ മിഷന്‍ കോര്‍ഡിനേറ്റര്‍ ഇന്‍ചാര്‍ജ് കെ എം സലീന, എഡിഎം സി കെ കെ അമീന്‍, ജില്ലാ പ്രോഗ്രാം മാനേജര്‍മാരായ പി ഹുദൈഫ്, ശ്രുതി രാജന്‍, പിടിഎ പ്രസിഡന്റ് വി എന്‍ വിനോദ് കുമാര്‍, പ്രിന്‍സിപ്പാള്‍ റഷീദ ബാനു, പ്രധാനാധ്യാപകന്‍ കെ പി ഷൗക്മാന്‍, ബ്ലോക്ക് കോര്‍ഡിനേറ്റര്‍ ടെനി എന്നിവര്‍ പങ്കെടുത്തു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *