May 7, 2026

ഏകദിന ഫിലിം ഫെസ്റ്റിവല്‍ നടത്തി

0
site-psd-280
By ന്യൂസ് വയനാട് ബ്യൂറോ

 

കല്‍പ്പറ്റ:നേതി ഫിലിം സൊസൈറ്റി സ്ത്രീ ശാക്തികരണ കൂട്ടായ്മയായ വിംഗ്‌സ് കേരളയുമായി സഹകരിച്ച് കല്‍പ്പറ്റ എം ജി റ്റി ഹാളില്‍ ഏകദിന ഫിലിം ഫെസ്റ്റിവല്‍ സംഘടിപ്പിച്ചു.മര്‍സിയ മെഷ്‌കിനി സംവിധാനം ചെയ്ത’ദി ഡേ ഐ ബികേയ്മ് എ വുമണ്‍’ ജാഫര്‍ പനാഹി സംവിധാനം ചെയ്ത’ഓഫ് സൈഡ് ‘അബ്ബാസ് കിയാരോ സ്തമി സംവിധാനം ചെയ്ത’ ടെന്‍ ‘എന്നീ ചലച്ചിത്രങ്ങള്‍ പ്രദര്‍ശിപ്പിച്ചു.
പ്രദര്‍ശനത്തിന് ശേഷം സിനിമകളെ കുറിച്ച് സംവാദവും നടത്തി. പതിനഞ്ചോളം സ്ത്രീകള്‍ സിനിമാനുഭവങ്ങള്‍ പങ്കുവെച്ചു.ഫിലിം ഫെസ്റ്റിവല്‍ പ്രശസ്ത സിനിമാ നിരൂപിക അപര്‍ണ പ്രശാന്തി ഉദ്ഘാടനം ചെയ്തു.

സിനിമ മേഖലയില്‍ സ്ത്രീകള്‍ക്ക് പൂര്‍ണ്ണ സ്വാതന്ത്ര്യത്തോടെ പ്രവര്‍ത്തിക്കാനുള്ള പോരാട്ടം നടത്തുകയും വിംഗ് സ് നേരിട്ട് സിനിമ നിര്‍മ്മാണവും അണിയറ പ്രവര്‍ത്തനങ്ങളും തുടങ്ങുന്നമെന്നും സിനിമ നമ്മുടെ ചിന്തകളെയും അനുഭവങ്ങളെയും ജീവിതത്തെ തന്നെയും സ്വാധീനികുകയും പുതുക്കി കൊണ്ടിരിക്കുകയും ചെയ്യുമെന്നും അതിരുകളെല്ലാം ഇല്ലാതാക്കി സിനിമയും ദൃശ്യങ്ങളും നമ്മളെ വിശാലതയിലേക്ക് നയിക്കുമെന്നും അവര്‍ പറഞ്ഞു.
വിംഗ്‌സ് കേരള പ്രസിഡന്റ് എന്‍.എ വിനയ അധ്യക്ഷത വഹിച്ചു. വയനാട് ജില്ലയില്‍ കായിക രംഗത്ത് സ്ത്രീ മുന്നേറ്റം സാധ്യമാക്കിയ വനിതാ മാസ്റ്റേഴ്‌സ് അംഗങ്ങളെ ചടങ്ങില്‍ ആധരിച്ചു. അഡ്വ.സുധ ഹരിദ്വാര്‍ , പി.എം ഗീത , അഡ്വ. വി.എം സിസിലി, സുഗത, സി കെ സതീഷ് ബാബു എന്നിവര്‍ സംസാരിച്ചു. സി.എന്‍ രവീന്ദ്രന്‍, സി.ആര്‍ രാധാകൃഷ്ണന്‍, പി.എസ്. സ്റ്റാന്‍ലി, കെ വി സെയ്തലവി, റ്റി ചന്ദ്രന്‍ എന്നിവര്‍ പരിപാടിക്ക് നേതൃത്വം നല്‍കി.

 

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *