May 26, 2026

മനുഷ്യ വന്യജീവി സംഘര്‍ഷ ലഘുകരണ പരിപാടി ഹെല്‍പ്പ് ഡെസ്‌ക് ആരംഭിച്ചു

0
site-psd289
By ന്യൂസ് വയനാട് ബ്യൂറോ

 

കാവുംമന്ദം: മനുഷ്യ വന്യജീവി സംഘര്‍ഷം നിലനില്‍ക്കുന്ന പഞ്ചായത്തുകളില്‍ തീവ്ര യജ്ഞ പരിപാടിയുടെ ഭാഗമായി നടപ്പിലാക്കുന്ന വനംവകുപ്പിന്റെ ഹെല്‍പ്പ് ഡെസ്‌ക് തരിയോട് ഗ്രാമപഞ്ചായത്ത് ഓഫീസില്‍ പ്രവര്‍ത്തനമാരംഭിച്ചു. വനത്തോട് ചേര്‍ന്ന് കിടക്കുന്ന പ്രദേശങ്ങളിലെ ജനങ്ങള്‍ വന്യജീവികളുടെ സാന്നിധ്യം മൂലമുള്ള സംഘര്‍ഷം, വിളനഷ്ടം, ജീവഹാനി മുതലായവയും വനം വകുപ്പുമായി ബന്ധപ്പെട്ട ഇതര പ്രതിസന്ധികളായ ആയ ഭൂമി സംബന്ധമായ തര്‍ക്കങ്ങള്‍, ഗതാഗത പ്രശ്‌നങ്ങള്‍, മരം മുറി തുടങ്ങിയ വിഷയങ്ങളില്‍ പൊതുജനങ്ങള്‍ക്ക് പരാതികള്‍ നല്‍കാവുന്നതാണ്.

ഹെല്‍പ്പ് ഡെസ്‌കിന്റെ ഉദ്ഘാടനം തരിയോട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഷമീം പാറക്കണ്ടി നിര്‍വഹിച്ചു. സുഗന്ധഗിരി റെയിഞ്ച് ഫോറസ്റ്റ് ഓഫീസര്‍ കെ ഹാഷിഫ് അധ്യക്ഷത വഹിച്ചു. സെപ്റ്റംബര്‍ 16 മുതല്‍ 30 വരെയുള്ള തീയതികളില്‍ ആണ് ഈ ഹെല്‍പ്പ് ഡെസ്‌കിന്റെ സേവനം ഗ്രാമപഞ്ചായത്തില്‍ ലഭ്യമാവുക. വനം വകുപ്പും ജനപ്രതിനിധികളും ചേര്‍ന്ന ടീം അംഗങ്ങള്‍ പ്രാദേശികതലത്തില്‍ പരിഹരിക്കാന്‍ കഴിയുന്ന വിഷയങ്ങള്‍ ക്ക് പരിഹാരം കാണും. തദ്ദേശ ജനപ്രതിനിധികള്‍, ജന ജാഗ്രത സമിതി അംഗങ്ങള്‍, ഉദ്യോഗസ്ഥര്‍, പൊതുജനങ്ങള്‍ തുടങ്ങിയവര്‍ പരിപാടിയില്‍ പങ്കാളികളായി.

 

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *

Latest news