June 21, 2026

മെഡിക്കല്‍ കോളജ് കോമ്പൗണ്ടിലെ സംരക്ഷണ ഭിത്തികളുടെ നിര്‍മാണം പൂര്‍ത്തിയായി

0
site-psd-349
By ന്യൂസ് വയനാട് ബ്യൂറോ

മാനന്തവാടി മെഡിക്കല്‍ കോളജ് ഓഫീസിനോട് ചേര്‍ന്നുള്ള സംരക്ഷണ ഭിത്തികളുടെ നിര്‍മാണം പൂര്‍ത്തിയായി. മന്ത്രി ഒ ആര്‍ കേളുവിന്റെ എംഎല്‍എ ആസ്തി വികസന ഫണ്ടില്‍ നിന്നും 1.70 കോടി രൂപ ചെലവഴിച്ചാണ് മെഡിക്കല്‍ കോളേജ് കെട്ടിടത്തിന് മുന്‍വശത്തും പിന്‍വശത്തും സംരക്ഷണ ഭിത്തി നിര്‍മ്മാണം പൂര്‍ത്തീകരിച്ചത്. നേരത്തെയുണ്ടായ മണ്ണിടിച്ചിലിന് ശേഷം പരിസരത്തെ നഴ്‌സിങ് കോളജ് കെട്ടിടത്തിനും തൊട്ടടുത്തുള്ള ചൂട്ടക്കടവ് പ്രദേശവാസികള്‍ക്കും ഭീഷണിയായി ഭാഗത്താണ് പൊതുമരാമത്ത് കെട്ടിട വിഭാഗം സംരക്ഷണഭിത്തി നിര്‍മിച്ചത്.

2018ലെ പ്രളയത്തിലാണ് ഓഫീസിന്റെ മുന്‍വശത്തേയും പിന്‍വശത്തെയും ഭിത്തികള്‍ ഇടിഞ്ഞത്. ഡിഎംഒ ഓഫീസ് പരിസരത്തു നിന്ന് അന്ന് വലിയ തോതില്‍ മണ്ണും ചെളിയും ചൂട്ടക്കടവ് പ്രദേശത്തേക്ക് ഒലിച്ചിറങ്ങിയത് വലിയ പ്രതിസന്ധിക്ക് കാരണമായിരുന്നു. മെഡിക്കല്‍ കോളജ് ഓഫീസും നഴ്‌സിംങ് കോളജും പ്രവര്‍ത്തിക്കുന്ന കെട്ടിടത്തിനും മണ്ണിടിച്ചില്‍ വലിയ ഭീഷണി സൃഷ്ടിച്ചു. നിലവില്‍ മാനന്തവാടി മെഡിക്കല്‍ കോളജ് ഓഫീസും നഴ്‌സിങ് കോളജും പ്രവര്‍ത്തിക്കുന്നത് ഒരു കെട്ടിടത്തിലാണ്

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *