May 6, 2026

യാത്രക്കാരുടെ മനം നിറച്ച് ബത്തേരിയുടെ ഗ്രാമവണ്ടി

0
site-psd-516
By ന്യൂസ് വയനാട് ബ്യൂറോ

 

ബത്തേരി:യാത്രക്കാരുടെ മനം നിറച്ച് ബത്തേരിയുടെ ഗ്രാമവണ്ടി യാത്ര തുടരുന്നു. ഉള്‍പ്രദേശങ്ങളില്‍ ഗതാഗത സൗകര്യം ലഭ്യമാക്കുന്നതിന് പുറമെ സാധാരണക്കാര്‍ക്ക് കുറഞ്ഞ ചെലവില്‍ യാത്ര ചെയ്യാനുള്ള സൗകര്യമെന്ന നിലയില്‍കൂടിയാണ് സുല്‍ത്താന്‍ ബത്തേരി ബ്ലോക്ക് പഞ്ചായത്തിന്റെ 2023-24 വാര്‍ഷിക പദ്ധതിയില്‍ 10 ലക്ഷം രൂപ വകയിരുത്തി ഗ്രാമവണ്ടി ആരംഭിച്ചത്. സേവനം കൂടുതല്‍ കാര്യക്ഷമമാക്കാന്‍ ബത്തേരി ബ്ലോക്ക് പഞ്ചായത്തിന്റെ ശക്തമായ പിന്തുണയും ലഭിച്ചു.പരീക്ഷണാടിസ്ഥാനത്തില്‍ സി.സിഅത്തിനിലംമൈലമ്പാടിമീനങ്ങാടി റൂട്ടില്‍ ആരംഭിച്ച സര്‍വീസ് ഇന്ന് ഒരു വര്‍ഷം പിന്നിടുമ്പോള്‍ യാത്രക്കാരുടെ പ്രിയപ്പെട്ട യാത്രാമാര്‍ഗങ്ങളിലൊന്നായി മാറിയിരിക്കുകയാണ്.

വയനാടിന്റെ തനതു ഗ്രാമ ഭംഗി ആസ്വദിച്ചു കൊണ്ടുള്ള ഈ കെ.എസ്.ആര്‍.ടി.സി യാത്ര കേവല യാത്ര സൗകര്യം മാത്രമല്ല മറിച്ചു മനം നിറക്കുന്ന അനുഭവങ്ങള്‍ കൂടെയാണ് യാത്രക്കാര്‍ക്ക് സമ്മാനിക്കുന്നത്.ആദ്യകാലത്ത് പൊതുജനങ്ങളുടെ ശ്രദ്ധയില്‍പ്പെടാതെ സി.സി, അത്തിനിലം, മൈലമ്പാടി, മീനങ്ങാടി റൂട്ടില്‍ ഓടിയിരുന്ന ഗ്രാമവണ്ടിയില്‍ ഇന്ന് യാത്രക്കാരുടെ എണ്ണം ഗണ്യമായി വര്‍ദ്ധിച്ചു. പാട്ട് കേള്‍ക്കാന്‍ സ്പീക്കര്‍, സുരക്ഷയ്ക്കായി സ്ഥാപിച്ച ക്യാമറകള്‍, സൗഹൃദത്തോടെ പെരുമാറുന്ന ജീവനക്കാര്‍ ഇവയെല്ലാം ഗ്രാമവണ്ടിയെ മറ്റു യാത്രാമാര്‍ഗങ്ങളില്‍ നിന്ന് വേറിട്ടതാക്കുന്നു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *