May 6, 2026

ശ്രീ സത്യസായ് ബാബയുടെ ജന്‍മശതാബ്ദി ആഘോഷം: രഥയാത്ര സംസ്ഥാനതല പ്രയാണം ഇന്നു മുതല്‍

0
site-psd-524
By ന്യൂസ് വയനാട് ബ്യൂറോ

 

കല്‍പ്പറ്റ: ശ്രീ സത്യസായ് ബാബയുടെ ജന്‍മശതാബ്ദി ആഘോഷത്തിന്റെ ഭാഗമായി ശ്രീ സത്യസായ് സേവാ സംഘടന രാജ്യവ്യാപകമായി സത്യസായ് പ്രേമപ്രവാഹിനി എന്ന പേരില്‍ നടത്തുന്ന രഥയാത്രയുടെ സംസ്ഥാനതല പ്രയാണം ഇന്ന് ഉച്ചകഴിഞ്ഞ് മൂന്നിന് താളൂരില്‍ ആരംഭിക്കും. ദക്ഷിണമേഖല രഥയാത്രയാണ് താളൂരിലൂടെ കേരളത്തില്‍ പ്രവേശിക്കുന്നതെന്ന് സത്യസായ് സേവാസംഘടന സംസ്ഥാന പ്രസിഡന്റ് വി. ഉണ്ണിക്കൃഷ്ണന്‍ നായര്‍, കോ ഓര്‍ഡിനേറ്റര്‍മാരായ ബി. പുരുഷോത്തമന്‍, കെ. ഹരികൃഷ്ണന്‍, വയനാട് ജില്ലാ പ്രസിഡന്റ് ഒ.ടി. ജിതേഷ്‌കുമാര്‍, രഥയാത്ര ഇന്‍ ചാര്‍ജ് എ.സി. വിജയകുമാര്‍, കല്‍പ്പറ്റ സമിതി കണ്‍വീനര്‍ പി.എന്‍. ബാബു വൈദ്യര്‍ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

താളൂരില്‍നിന്നു ബത്തേരിയിലേക്കാണ് രഥപ്രയാണം. രാത്രി എട്ടിന് മാരിയമ്മന്‍ ക്ഷേത്രവളപ്പില്‍ പൊതുസമ്മേളനം ചേരും. 26ന് മീനങ്ങാടി, അമ്പലവയല്‍, വടുവന്‍ചാല്‍, മേപ്പാടി, കല്‍പ്പറ്റ എന്നിവിടങ്ങളിലും 27ന് കണിയാമ്പറ്റ, പനമരം, മാനന്തവാടി എന്നിവിടങ്ങളിലും രഥയാത്രയ്ക്ക് സ്വീകരണം നല്‍കും. വയനാട്ടിലെ പര്യടനത്തിനുശേഷം രഥയാത്ര കണ്ണൂര്‍ ജില്ലയില്‍ പ്രവേശിക്കും. ഒക്ടോബര്‍ 25ന് തിരുവനന്തപുരം മാര്‍ത്താണ്ഡത്താണ് രഥയാത്ര പ്രയാണത്തിന് സംസ്ഥാനതല സമാപനം. ഏപ്രില്‍ 24ന് ആന്ധ്രപ്രദേശിലെ പുട്ടപര്‍ത്തിയിലായിരുന്നു രഥയാത്ര പ്രയാണത്തിന് തുടക്കം. ആഘോഷത്തിന്റെ ഭാഗമായി വൃക്ഷത്തൈ നടീല്‍, ഓട്ടോ-ടാക്സി ഡ്രൈവര്‍മാരുടെ കാഴ്ച പരിശോധിച്ച് കണ്ണട വിതരണം ചെയ്യുന്ന സായ് നയന, തൊഴിലുറപ്പ് തൊഴിലാളികള്‍ക്കും ഹരിതകര്‍മസേനാംഗങ്ങള്‍ക്കും ജോലിസമയം തലയില്‍ ഘടിപ്പിക്കുന്നതിന് കുട നല്‍കുന്ന സായ് തണല്‍ തുടങ്ങയ പദ്ധതികള്‍ നടപ്പാക്കിവരികയാണെന്ന് സത്യസായ് സേവാസംഘടന ഭാരവാഹികള്‍ പറഞ്ഞു. ദേശവ്യാപകമായി 10 ദശലക്ഷം തൈകളാണ് നട്ടുപരിപാലിക്കുക. 28,000 തൈകള്‍ കേരളത്തിലാണ് നടുന്നത്.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *