May 27, 2026

ചീയമ്പം പെരുന്നാള്‍: ബൈബിള്‍ കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്തു

0
site-psd-539
By ന്യൂസ് വയനാട് ബ്യൂറോ

പുല്‍പ്പള്ളി: സര്‍വ്വമത തീര്‍ത്ഥാടന കേന്ദ്രമായ ചീയമ്പം മോര്‍ ബസേലിയോസ് യാക്കോബായ സുറിയാനി പള്ളിയില്‍ പരിശുദ്ധ യല്‍ദോ മോര്‍ ബസേലിയോസ് ബാവയുടെ ഓര്‍മ്മ പെരുന്നാള്‍ ആഘോഷങ്ങളുടെ ഭാഗമായി നടത്തപ്പെടുന്ന ബൈബിള്‍ കണ്‍വെന്‍ഷന്‍ മലബാര്‍ ഭദ്രാസനാധിപന്‍ അഭിവന്ദ്യ ഡോ. ഗീവര്‍ഗീസ് മോര്‍ സ്‌തേഫാനോസ് മെത്രാപ്പോലീത്ത ഉദ്ഘാടനം ചെയ്തു. പെരുന്നാള്‍ കൊടിയേറ്റിന് ശേഷം നടന്ന ചടങ്ങില്‍ വികാരി ഫാ. മത്തായിക്കുഞ്ഞ് ചാത്തനാട്ടുകുടി അധ്യക്ഷനായി.

ഭദ്രാസന സെക്രട്ടറി ഫാ. ബേസില്‍ കരനിലത്ത്, ഫാ. കുര്യാക്കോസ് ഐക്കര കുഴിയില്‍, ഫാ. ജാന്‍സണ്‍ കുറുമറ്റം, ട്രസ്റ്റി സിജു പൗലോസ്, സെക്രട്ടറി അബ്രഹാം തുടങ്ങിയവര്‍ സംസാരിച്ചു. മലബാര്‍ ഭദ്രാസന വൈദിക ഗോസ്പല്‍ ടീം ആത്മീയമന്ന, ഫാ. ജിമ്മി ചെറുപറമ്പില്‍ (മരിയന്‍ തീര്‍ത്ഥാടന കേന്ദ്രം, അടിവാരം), ഫാ. ഡേവിസ് ചിറമ്മല്‍ തുടങ്ങിയവരുടെ നേതൃത്വത്തില്‍ ഈ മാസം 30 വരെയാണ് കണ്‍വെന്‍ഷന്‍.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *