May 6, 2026

പിണങ്ങോട് ഡബ്ലിയുഒ എച്ച് എസ് എസ്സില്‍ ജീവിതോത്സവത്തിന് തുടക്കം

0
site-psd-540
By ന്യൂസ് വയനാട് ബ്യൂറോ

പിണങ്ങോട്: പുതിയ തലമുറയില്‍ ലഹരി, ഡിജിറ്റല്‍ അഡിക്ഷന്‍ അടക്കമുള്ള പ്രവണതകള്‍ കുറച്ചു കൊണ്ടുവരുന്നതിനും സമൂഹത്തിന് ഉപകാരപ്പെടുന്ന ഒരു തലമുറയെ വാര്‍ത്തെടുക്കുന്നതിനും വേണ്ടി എന്‍എസ്എസ് ദിനമായ ഇന്നു മുതല്‍ 21 ദിവസം നീണ്ടുനില്‍ക്കുന്ന ജീവിതോത്സവം പരിപാടിക്ക് പിണങ്ങോട് വയനാട് ഓര്‍ഫനേജ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ തുടക്കം. വെങ്ങപ്പള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഇ കെ രേണുക ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡണ്ട് ഷമീം പാറക്കണ്ടി അധ്യക്ഷനായി. പരിപാടിയില്‍ ലഹരിക്കെതിരെ സ്‌നേഹവലയം തീര്‍ത്ത് ജീവിതോത്സവ പ്രതിജ്ഞയും ഏറ്റുചൊല്ലി.നല്ലൊരു നാളെക്കായി നമുക്ക് ഒരുമിക്കാം 21 ദിനങ്ങള്‍ എന്ന ലക്ഷ്യത്തോടെയാണ് ഈ പദ്ധതി നടപ്പിലാക്കുന്നത്.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *