കല്ലുവയല്‍ പാടശേഖര സമിതി പമ്പ് ഹൗസ് ഉദ്ഘാടനം ചെയ്തു
കല്ലുവയല്‍:എം.എല്‍.എ യുടെ 2022-23 സാമ്പത്തിക വര്‍ഷത്തെ പ്രദേശിക വികസന ഫണ്ടില്‍ ഉള്‍പ്പെടുത്തി നിര്‍മ്മാണം പൂര്‍ത്തീകരിച്ച കല്ലുവയല്‍ പാടശേഖര സമിതിക്ക് നിര്‍മ്മിച്ച് നല്‍കിയ പമ്പ് ഹൗസിന്റെ ഉദ്ഘാടനം ടി സിദ്ധിഖ് എം.എല്‍. എ നിര്‍വഹിച്ചു.കണിയാമ്പറ്റ ഗ്രാമ പഞ്ചായത്ത് അംഗം നജീബ് കരണി സ്വാഗതം പറഞ്ഞ ഉദ്ഘാടന പരിപാടിയില്‍ പഞ്ചായത്ത് പ്രസിഡണ്ട് കെ.വി. രജിത അദ്ധ്യക്ഷയായി.ഗ്രാമ പഞ്ചായത്ത് വൈസ് പ്രസീഡണ്ട് നൂര്‍ഷ ചേനോത്ത് , പനമരം ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിങ്ങ് കമ്മറ്റി ചെയര്‍പേഴ്‌സണ്‍ നിത്യ ബിജു കുമാര്‍, ജില്ലാ പഞ്ചായത്ത് മെമ്പര്‍ സിന്ധു ശ്രീധര്‍, പനമരം ബ്ലോക്ക് പഞ്ചായത്ത് അസിസ്റ്റന്റ് ഡയറക്ടര്‍ ഓഫ് അഗ്രിക്കള്‍ച്ചര്‍ സുമിന ടി.എസ് :കൃഷി ഓഫീസര്‍ എന്‍.എം.ഷെറിന്‍ മാത്യു മെംബര്‍മാരായ കമല രാമന്‍,രോഷ്മ രമേഷ്, സുമ പി.എന്‍. സലിജ ഉണ്ണി’ ജെസ്സി ലെസ്ലി,സജീവന്‍ ടി.ജെ. കല്ലുവയല്‍ പാടശേഖര സമിതി സെക്രട്ടറി എം. പി.കുഞ്ഞികൃഷ്ണന്‍’പി.അയമു’ സുധീഷ്ചന്ദ്രന്‍ എന്നിവര്‍ ആശംസകളര്‍പ്പിച്ച് സംസാരിച്ചു. കല്ലുവയല്‍ പാടശേഖര സമിതി പ്രസിഡണ്ട് ചടങ്ങിന് നന്ദിയര്‍പ്പിച്ചു.





Leave a Reply