ലഹരി വിരുദ്ധ പ്രവര്‍ത്തക സംഗമവും സെമിനാറും നടത്തി
മാനന്തവാടി:ഗാന്ധി ജയന്തി ദിനത്തില്‍ കെസിബിസി മദ്യവിരുദ്ധ സമിതി മാനന്തവാടി രൂപതയുടെ നേതൃത്വത്തില്‍ ദ്വാരക പാസ്റ്റര്‍ സെന്ററില്‍ ലഹരി വിരുദ്ധ പ്രവര്‍ത്തക സംഗമവും സെമിനാറും നടത്തി. പ്രാര്‍ത്ഥനയോടെ യോഗം ആരംഭിച്ച സെമിനാറില്‍ രൂപത ജനറല്‍ സെക്രട്ടറി ശ്രീ മാത്യു ആര്യ പള്ളി അധ്യക്ഷനായി.യോഗത്തില്‍ രൂപത ഡയറക്ടര്‍ ഫാദര്‍ സണ്ണി മഠത്തില്‍ സ്വാഗതവും ഡോ.സിസ്റ്റര്‍ ലിസ്മാത്‌ഹോസ്പിറ്റലിറ് സെമിനാര്‍ ഉദ്ഘാടനവും നിര്‍വഹിക്കുകയും, തുടര്‍ന്ന് മദ്യവും മറ്റു ലഹര്യ വസ്തുക്കളും വ്യക്തികളില്‍ ചെലുത്തുന്ന സ്വാധീനത്തെക്കുറിച്ചും പ്രത്യാഘാതങ്ങളെക്കുറിച്ചും ഡോ.ലിസ് മാത്യുവും, രൂപത ഡയറക്ടര്‍ ഫാ സണ്ണി മഠത്തില്‍ എന്നിവര്‍ ക്ലാസ് നയിച്ചു.
ഉച്ചകഴിഞ്ഞ് രണ്ടുമണിക്ക് മദ്യവിരുദ്ധ പ്രവര്‍ത്തകന്‍ സുനില്‍ ജോര്‍ജ് സാര്‍ മദ്യാസക്തരെ കണ്ടെത്തി അവര്‍ക്ക് വേണ്ട പരിചരണം.നല്‍കേണ്ടതിനെക്കുറിച്ചും അ അ കൂട്ടായ്മകളുടെ പ്രാധാന്യത്തെക്കുറിച്ചും ക്ലാസ് നയിച്ചു.മരിയ ഇഞ്ചക്കാലായില്‍ നന്ദി അര്‍പ്പിച്ചു. രൂപതാ പ്രസിഡന്റ് വി.ഡി.രാജു, സിസ്റ്റര്‍ സ്റ്റാര്‍ലിന്‍ ടഒ, ലാലി നടവയല്‍, രൂപതാ വൈസ് പ്രസിഡന്റ് ലില്ലി പെരുംമ്പനാനിക്കല്‍,ജേക്കബ് എന്നിവര്‍ പ്രസംഗിച്ചു. മദ്യ വിരുദ്ധ സമിതി രൂപതാ എക്‌സികുട്ടീവ് അംഗങ്ങള്‍ നേതൃത്വം നല്‍കി.





Leave a Reply