ജനകീയ സമരസമിതി സൂചന ധര്‍ണ നടത്തി
പുല്‍പ്പള്ളി :പുല്‍പ്പള്ളി സര്‍വീസ് സഹകരണ ബാങ്കിന് മുന്നില്‍ ജനകീയ സമരസമിതി സൂചന ധര്‍ണ നടത്തി.ധര്‍ണ സമരം സി പി ഐ (എം. എല്‍) ജില്ലാ സെക്രട്ടറി സലിംകുമാര്‍ ഉദ്ഘാടനം ചെയ്തു. സിജി ജയപ്രകാശ് സ്വാഗതം പറഞ്ഞു.പി ആര് അജയകുമാര്‍, വിഎസ് ചാക്കോ മാസ്റ്റര്‍,സത്യാനന്ദന് മാസ്റ്റര്‍, ഡാനിയല്‍ പറമ്പില്‍ കാട്ടില്‍ സംസാരിച്ചു.
പുല്‍പ്പള്ളി സര്‍വീസ് സഹകരണ ബാങ്കിനെ കൊള്ളയടിച്ചവരുടെ സ്വത്തുക്കള്‍ കണ്ടുകിട്ടി വഞ്ചിക്കപ്പെട്ട കര്‍ഷകരുടെ പ്രമാണങ്ങള്‍ തിരികെ നല്‍കുക കടക്കണി മൂലം ആത്മഹത്യ ചെയ്ത രാജേന്ദ്രന് നായരുടെ,കുടുംബത്തിന് നീതി ലഭ്യമാക്കുക, സര്‍ക്കാര്‍ ധനസഹായം നല്‍കുക വഞ്ചന ചതി കൃത്രിമ രേഖ സൃഷ്ടിക്കല്‍ തുടങ്ങിയ കുറ്റങ്ങള്‍ അന്വേഷണം ഏജന്‍സി കണ്ടെത്തിയ കെ കെ അബ്രഹാമിനെയും കൂട്ടാളികളെയും ശിക്ഷിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സൂചന സമരം നടത്തിയത്.





Leave a Reply