ചീയമ്പം പള്ളി പെരുന്നാള്‍ സമാപിച്ചു
പുല്‍പ്പള്ളി: സര്‍വ്വമത തീര്‍ത്ഥാടന കേന്ദ്രമായ ചീയമ്പം മോര് ബസേലിയോസ് യാക്കോബായ സുറിയാനി പള്ളിയില്‍ പരിശുദ്ധ യല്‍ദോ മോര് ബസേലിയോസ് ബാവായുടെ ഓര്‍മ്മപ്പെരുന്നാള്‍ സമാപിച്ചു. സമാപന ദിവസത്തെ ശുശ്രൂഷകള്‍ക്ക് അങ്കമാലി ഭദ്രാസനം പെരുമ്പാവൂര്‍ മേഖലാധിപന്‍ അഭിവന്ദ്യ മാത്യൂസ് മോര് അഫ്രേം മെത്രാപ്പോലീത്ത മുഖ്യകാര്‍മ്മികത്വം വഹിച്ചു. രാവിലെ ചെതലയം സെന്റ് ജോര്‍ജ് യാക്കോബായ സുറിയാനി പള്ളിയില്‍ നിന്നും ആരംഭിച്ച തീര്‍ത്ഥയാത്രയ്ക്ക് സ്വീകരണം നല്കി. വിശുദ്ധ മൂന്നിന്മേല് കുര്‍ബാനയ്ക്ക് ഫാ. ജോസഫ് പരത്തുവയല്‍, ഫാ. ജോസ് പരത്തുവയല്‍ എന്നിവര്‍ സഹകാര്‍മികരായിരുന്നു.
പരിശുദ്ധ പിതാവിന്റെ എഴുന്നള്ളത്തിനെ സൂചിപ്പിക്കുന്ന ആഘോഷമായ പെരുന്നാള്‍ റാസയും, സൗഖ്യദായകമായ പാച്ചോര്‍ നേര്‍ച്ചയും നടത്തപ്പെട്ടു. വികാരി ഫാ. മത്തായിക്കുഞ്ഞ് ചാത്തനാട്ടുകുടി, ഭദ്രാസന സെക്രട്ടറി ഫാ. ബേസില്‍ കരനിലത്ത്, വന്ദ്യ പൗലോസ് കോര്‍ -എപ്പിസ്കോപ്പ നാരകത്ത് പുത്തന്‍പുരയില്‍, ഫാ. ബേബി പൗലോസ് ഓലിക്കല്‍, ഫാ. ജോര്‍ജ് നെടുന്തള്ളില്‍, ഫാ. കെന്നി ജോണ്‍ മാരിയില്‍, ഫാ. കുര്യാക്കോസ് വെള്ളച്ചാലില്‍, ഫാ.ഷിനോജ് പുന്നശേരില്‍, ഫാ. ജിബിന്‍ പുന്നശേരില്‍, ഫാ. ബേസില്‍ കൊളവിക്കുടിയില്, ട്രസ്റ്റി സിജു പൗലോസ് തോട്ടത്തില്‍, സെക്രട്ടറി അബ്രഹാം ചുമതയില്‍ തുടങ്ങിയവര്‍ നേതൃത്വം നല്കി.





Leave a Reply