May 4, 2026

ജില്ലയിലെ പ്രധാന അറിയിപ്പുകള്‍

0
ariyipp
By ന്യൂസ് വയനാട് ബ്യൂറോ

ഹൈസ്‌കൂൾ, ഹയർ സെക്കന്ററി സ്കൂൾ വിദ്യാര്‍ഥികള്‍ക്ക് ഗാന്ധി ക്വിസ് മത്സരം

ഗാന്ധിജയന്തി വാരാഘോഷത്തിന്റെ ഭാഗമായി ഇന്‍ഫര്‍മേഷന്‍ പബ്ലിക്‌ റിലേഷൻസ് വകുപ്പ് പൊതുവിദ്യാഭ്യാസ വകുപ്പുമായി സഹകരിച്ച് ഹൈസ്‌കൂൾ, ഹയർ സെക്കന്ററി സ്കൂൾ വിദ്യാര്‍ഥികള്‍ക്കായി ഗാന്ധി ക്വിസ് മത്സരം സംഘടിപ്പിക്കുന്നു.

ഒക്ടോബര്‍ 10ന് കൽപ്പറ്റ കളക്ടറേറ്റിൽ നടക്കുന്ന മത്സരത്തില്‍ ഒരു സ്കൂളിൽ നിന്ന് രണ്ടുപേര്‍ അടങ്ങുന്ന ടീമിന് പങ്കെടുക്കാം. എട്ട് മുതൽ 12 വരെയുള്ള ക്ലാസുകളിലെ വിദ്യാർത്ഥികളാണ് പങ്കെടുക്കേണ്ടത്. മഹാത്മ ഗാന്ധി, ഇന്ത്യൻ സ്വാതന്ത്ര്യ സമരം എന്നിവയുമായി ബന്ധപ്പെട്ടാണ് ക്വിസ് മത്സരം. സമയം പിന്നീട് അറിയിക്കും.

ആദ്യ മൂന്ന് സ്ഥാനം നേടുന്നവര്‍ക്ക് ക്യാഷ് പ്രൈസും പങ്കെടുക്കുന്ന എല്ലാവർക്കും പാര്‍ട്ടിസിപ്പേഷന്‍ സര്‍ട്ടിഫിക്കറ്റും നല്‍കും. താല്‍പ്പര്യമുള്ള ടീമുകള്‍ 7902748229 എന്ന വാട്ട്സാപ്പ് നമ്പറിലോ https://forms.gle/gpKi1vrXME41X69K9 ഗൂഗിള്‍ ഫോം വഴിയോ ഒക്ടോബര്‍ 9 വൈകിട്ട് അഞ്ചു മണിക്ക് മുമ്പ് രജിസ്റ്റര്‍ ചെയ്യണം.

ശിശുദിനാഘോഷത്തിന്റെ ഭാഗമായി ജില്ലാതല രചനാമത്സരം

ജില്ലാ ശിശുക്ഷേമ സമിതിയുടെ ആഭിമുഖ്യത്തിൽ ശിശുദിനത്തോടനുബന്ധിച്ച് സംഘടിപ്പിക്കുന്ന ‘വർണോത്സവം’ പദ്ധതിയുടെ ഭാഗമായി ഒക്ടോബർ 11ന് രാവിലെ 9.30 മുതൽ കൽപ്പറ്റ എസ്കെഎംജെ ഹയർ സെക്കൻഡറി സ്കൂളിൽ ജില്ലാതല രചനാമത്സരങ്ങൾ നടക്കും. കഥാരചന, കവിതാരചന, ഉപന്യാസ രചന എന്നീ മത്സരങ്ങൾ എൽപി, യുപി, ഹൈസ്കൂൾ, ഹയർസെക്കണ്ടറി വിഭാഗങ്ങൾക്കായാണ് സംഘടിപ്പിക്കുന്നത്.
കഥാരചന, കവിതാരചന, ഉപന്യാസരചന എന്നീ മൂന്നു വിഭാഗങ്ങളിലായിരിക്കും മത്സരം. മത്സരങ്ങൾ മലയാള ഭാഷയിലാണ് നടക്കുക. ഒരു വിദ്യാലയത്തിൽ നിന്നും ഒരു കുട്ടിക്ക് ഒരു ഇനത്തിൽ മത്സരിക്കാം. താല്പര്യമുള്ളവർ 9048010778 എന്ന നമ്പറിൽ ഒക്ടോബർ 10നകം രജിസ്റ്റർ ചെയ്യണം.

 

ക്വട്ടേഷൻ ക്ഷണിച്ചു

പട്ടികവർഗ വികസന വകുപ്പിന് കീഴിലെ മോഡൽ റസിഡൻഷ്യൽ സ്കൂൾ/ പ്രീ മെട്രിക് ഹോസ്റ്റൽ വിദ്യാർത്ഥികൾക്കായി നടത്തുന്ന കളിക്കളം സംസ്ഥാനതല കായിക മേളയിൽ പങ്കെടുക്കുന്ന 49 പ്രീ മെട്രിക് ഹോസ്റ്റൽ വിദ്യാർത്ഥി /വിദ്യാർത്ഥിനികൾക്ക് ജേഴ്‌സി, ഷോർട്‌സ്, ട്രാക്ക് സ്യൂട്ട്, ഷൂസ് എന്നിവ വിതരണം ചെയ്യുന്നതിന് സ്ഥാപനങ്ങളിൽ നിന്നും ക്വട്ടേഷൻ ക്ഷണിച്ചു. ക്വട്ടേഷനുകൾ ഒക്ടോബർ ഒൻപത് രാവിലെ 10.30 നകം പട്ടികവർഗ വികസന ഓഫീസർ, പട്ടികവർഗ വികസന ഓഫീസ്, മിനി സിവിൽ സ്റ്റേഷൻ, സുൽത്താൻ ബത്തേരി എന്ന വിലാസത്തിൽ ലഭ്യമാക്കണം. ഫോൺ: 04936 221074.

ക്വട്ടേഷൻ ക്ഷണിച്ചു

പട്ടികവര്‍ഗ വികസന വകുപ്പിന് കീഴിലുള്ള മോഡൽ റസിഡൻഷ്യൽ സ്കൂൾ, പ്രീമെട്രിക് ഹോസ്റ്റൽ വിദ്യാര്‍ത്ഥികൾക്കായി തിരുവനന്തപുരത്ത് സംഘടിപ്പിക്കുന്ന കളിക്കളം കായികമേളയിൽ സുൽത്താൻ ബത്തേരി, മാനന്തവാടി പട്ടികവർഗ വികസന വകുപ്പിന് കീഴിലെ പ്രീ മെട്രിക് ഹോസ്റ്റലുകളിലെ വിദ്യാർത്ഥികളെ
കൊണ്ടുപോകാനും മേള കഴിഞ്ഞ് തിരികെയെത്തിക്കാനും എസി ടൂറിസ്റ്റ് ബസ് വാടകയ്ക്ക് നൽകാൻ വാഹന ഉടമകൾ/ ഏജൻസികളിൽ നിന്നും ക്വട്ടേഷൻ ക്ഷണിച്ചു. ക്വട്ടേഷൻ സുൽത്താൻ ബത്തേരി പട്ടികവർഗ വികസന വകുപ്പ് ഓഫീസിൽ ഒക്ടോബര്‍ 9 ന് രാവിലെ 11 മണി വരെയും മാനന്തവാടി പട്ടികവർഗ വികസന വകുപ്പ് ഓഫീസിൽ ഒക്ടോബര്‍ 10 ന് വൈകിട്ട് മൂന്ന് 3.30 വരെയും സ്വീകരിക്കും. കൂടുതൽ വിവരങ്ങൾക്ക്
ഫോൺ: 04936 221074 (സുൽത്താൻ ബത്തേരി), 04935 240210 (മാനന്തവാടി).

പാല്‍ വിതരണത്തിന് റീ-ടെന്‍ഡര്‍ ക്ഷണിച്ചു

കൽപറ്റ ഐസിഡിഎസ് പ്രൊജക്ടിന് കീഴിലെ അങ്കണവാടികളിലേക്ക് പാല്‍, മുട്ട വിതരണം ചെയ്യാൻ വ്യക്തികള്‍/ സ്ഥാപനങ്ങളില്‍ നിന്നും റീ-ടെന്‍ഡര്‍ ക്ഷണിച്ചു. ടെന്‍ഡറുകള്‍ ഒക്ടോബർ 13 ഉച്ച 12 നകം കൽപറ്റ ബ്ലോക്ക് പഞ്ചായത്ത് കോംപ്ലക്സിൽ പ്രവർത്തിക്കുന്ന കൽപറ്റ ഐസിഡിഎസ് ഓഫീസില്‍ ലഭിക്കണം. ഫോണ്‍: 04936 207014.

സ്വയം തൊഴില്‍ വായ്പയ്ക്ക് അപേക്ഷിക്കാം

സംസ്ഥാന പട്ടികജാതി പട്ടികവർഗ വികസന കോർപ്പറേഷൻ, ദേശീയ പട്ടികവർഗ ധനകാര്യ വികസന കോർപ്പറേഷന്റെ സഹായത്തോടെ നടപ്പിലാക്കുന്ന സ്വയം തൊഴിൽ വായ്പയ്ക്ക് അപേക്ഷ ക്ഷണിച്ചു. ജില്ലയിൽ നിന്നുള്ള പട്ടികജാതി വിഭാഗക്കാരായ യുവതീ യുവാക്കൾക്ക് 50,000 മുതൽ നാല് ലക്ഷം രൂപ വരെ വായ്പ‌ ലഭിക്കും. അപേക്ഷകർ തൊഴിൽരഹിതരും 18നും 55നുമിടയിൽ പ്രായമുള്ളവരുമായിരിക്കണം.
കുടുംബ വാർഷിക വരുമാനം മൂന്ന് ലക്ഷത്തിൽ കവിയരുത്. അപേക്ഷയ്ക്കും വിശദവിവരങ്ങൾക്കും കോർപ്പറേഷന്റെ കൽപറ്റ പിണങ്ങോട് റോഡിൽ പ്രവർത്തിക്കുന്ന ജില്ലാ ഓഫീസുമായി ബന്ധപ്പെടണം.
മാനന്തവാടി താലൂക്കിൽ ഉൾപ്പെടുന്നവർക്ക് മാനന്തവാടി പെരുവക റോഡ് ബിഎസ്എൻഎൽ ബിൽഡിംങ്ങിൽ പ്രവർത്തിക്കുന്ന സബ് ഓഫീസുമായി ബന്ധപ്പെടാം. (ഫോൺ: 04935296512, 9496596512).

പ്രസംഗമത്സരം

ദേശീയ യുവജന ദിനാഘോഷത്തോടനുബന്ധിച്ച് സംസ്ഥാന യുവജന കമ്മീഷന്റെ നേതൃത്വത്തിൽ യുവജനങ്ങൾക്ക് പ്രസംഗ മത്സരം സംഘടിപ്പിക്കുന്നു. ഒക്ടോബർ എട്ടിന് കോഴിക്കോട്, ഐഎച്ച്ആർഡി കോളജിലാണ് മത്സരം. ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങൾക്ക് യഥാക്രമം 20000, 15000, 10000 രൂപ വീതം ക്യാഷ് പ്രൈസും ഇഎംഎസ് സ്മാരക ട്രോഫിയും ലഭിക്കും.

പങ്കെടുക്കാനാഗ്രഹിക്കുന്ന 18നും 40നും ഇടയിൽ പ്രായമുള്ളവര്‍ ഒക്ടോബർ ആറിനകം ഫോട്ടോ സഹിതമുള്ള വിശദമായ ബയോഡേറ്റ, youthday2020@gmail.com എന്ന ഇ-മെയിലിലൂടെയോ സംസ്ഥാന യുവജന കമ്മീഷൻ, വികാസ് ഭവൻ, പിഎം.ജി, തിരുവനന്തപുരം -33 വിലാസത്തിൽ തപാൽ വഴിയോ അല്ലെങ്കിൽ നേരിട്ടോ നൽകണം. ഫോൺ: 8086987262, 0471 2308630.

കേസ് വർക്കർ അപേക്ഷ ക്ഷണിച്ചു

സംസ്ഥാന വനിത ശിശുവികസന വകുപ്പ് ജില്ലയിൽ നടപ്പിലാക്കുന്ന കാവൽ പ്ലസ് പദ്ധതിയിൽ കേസ് വർക്കർ (സിഎസ്എ) തസ്തികയിലേക്ക് അപേക്ഷിക്കാം. സാമൂഹ്യ പ്രവർത്തനത്തിൽ ഹ്യൂമൻ റിസോഴ്സ് മാനേജ്മെന്റ് ഒഴികെയുള്ള സ്പെഷലൈസേഷനുകളിൽ റെഗുലർ ബിരുദാനന്തര ബിരുദവും കുട്ടികളുടെ സംരക്ഷണ മേഖലയിൽ ഒരു വർഷ പ്രവർത്തിപരിചയവുമുള്ള വനിതകൾക്കാണ് അവസരം. അപേക്ഷയും അനുബന്ധരേഖകളും സഹിതം ഒക്ടോബർ 15 നകം ഡയറക്ടർ, ജ്വാല കാവൽ പ്ലസ് പ്രൊജക്ട് ഓഫീസ്, c/o ഗൊരേത്തി ഭവൻ, നടവയൽ പിഒ 670721, വയനാട് എന്ന വിലാസത്തിലോ kavalplus.jvala@gmail.com എന്ന മെയിലിലോ അയക്കണം. കൂടുതൽ വിവരങ്ങൾക്ക് 8589898121.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *