വിനോദ സഞ്ചാരത്തിനെത്തിയ 8 വയസ്സുകാരിക്ക് പാമ്പ് കടിയേറ്റു
കല്‍പ്പറ്റ: മലപ്പുറത്ത് നിന്നും കുടുംബ സമേതം വയനാട് സന്ദര്‍ശനത്തിനെതിയ സംഘത്തിലെ 8 വയസ്സുകാരിക്ക് പാമ്പിന്റെ കടിയേറ്റു.ബാണാസുര സാഗര്‍ ഡാം എന്‍ട്രി പോയിന്റില്‍ നിന്നാണ് പാമ്പിന്റെ കടിയേറ്റത്. മലപ്പുറം കൊണ്ടോട്ടി മഞ്ഞളാം കുന്ന് ആദിശ്രീ (8)ക്കാണ് ഇന്ന് രാവിലെ 10 മണിയോടെ കടിയേറ്റത്. മെഡിക്കല്‍ കോളേജില്‍ ചികിത്സയില്‍ ഉള്ള കുട്ടി സുഖം പ്രാപിച്ചു വരുന്നു .കടിച്ചത് കാട്ട് പാമ്പാണെന്നാണ് വിവരം.
ഉടനെ കല്‍പ്പറ്റയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രഥമ ചികിത്സ നല്കിയ ശേഷം ആക്സിഡന്റ് റെസ്ക്യൂ 24×7 വയനാട് ജില്ലാ വൈസ് പ്രസിഡന്റ് രൂപേഷിന്റെ സഹായത്തോടെ മാനന്തവാടി മെഡിക്കല്‍ കോളേജിലേക്ക് കൊണ്ട് വന്നത്.





Leave a Reply