മൂന്നാമത് അഖില കേരള വെറ്ററന്‍സ് ഷട്ടില്‍ ടൂര്‍ണ്ണമെന്റ് സംഘടിപ്പിച്ചു
മീനങ്ങാടി: കേരളസ്റ്റേറ്റ് സര്‍വീസ് പെന്‍ഷനേഴ്‌സ് യൂണിയന്‍ മീനങ്ങാടി യൂണിറ്റ് കോസ്‌മോസ് ക്ലബ് മീനങ്ങാടിയുടെ സഹകരണത്തോടെ മൂന്നാമത് അഖിലകേരള വെറ്ററന്‍സ് ഷട്ടില്‍ ടൂര്‍ണമെന്റ് മത്സരം നടത്തി. 50 വയസ്സിന് മുകളില്‍ പ്രായമുള്ളവര്‍ക്കായി നടത്തിയ മത്സരത്തില്‍ ഒന്നാം സ്ഥാനം നേടിയ ബേസില്‍. കെ. പൗലോസ് ആന്‍ഡ് ബിജു. എം.പി മീനങ്ങാടി വയനാട് ടീമിന് മുക്കുറ്റിയില്‍ രവി മാസ്റ്റര്‍ മെമ്മോറിയല്‍ എവര്‍ റോളിംഗ് ട്രോഫിയും 5000 രൂപ ക്യാഷ് അവാര്‍ഡും ലഭിച്ചു.കോസ്‌മോസ് ക്ലബ് മീനങ്ങാടി കരസ്ഥമാക്കി ടൂര്‍ണമെന്റ് മീനങ്ങാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ. ഇ. വിനയന്‍ ഉദ്ഘാടനം നിര്‍വഹിച്ചു.
രണ്ടാം സ്ഥാനക്കാര്‍ക്കുള്ള ആടുകാലില്‍ ഇട്ടൂപ്പ് മെമ്മോറിയല്‍ എവര്‍റോളിംഗ് ട്രോഫിയും 3000 രൂപ ക്യാഷ് അവാര്‍ഡും അബ്ദുല്‍സലാം ചാലിയം കോഴിക്കോട് ആന്‍ഡ് റിയാസ്.എ.കോഴിക്കോട് ടീം കരസ്ഥമാക്കി. മൂന്നാം സ്ഥാനക്കാര്‍ക്കുള്ള അള്ളുങ്കല്‍ മനോഹരന്‍ മാസ്റ്റര്‍ മെമ്മോറിയല്‍ ട്രോഫിയും 2000 രൂപ ക്യാഷ് അവാര്‍ഡും സമീര്‍. വി. യൂണിവേഴ്‌സിറ്റി കോഴിക്കോട് ആന്‍ഡ് അബ്ദുസ് സലാം മലപ്പുറം ടീമിന് ലഭിച്ചു.
60 വയസ്സ് പൂര്‍ത്തീകരിച്ചവര്‍ക്കുള്ള മത്സരത്തില്‍ കെ. മോഹന്‍ദാസ് ചാത്തമംഗലം കോഴിക്കോട് ആന്‍ഡ് ജയപ്രസാദ് പന്തീരങ്കാവ് കോഴിക്കോട് ടീം ഒന്നാം സ്ഥാനം നേടി 2000 രൂപ ക്യാഷ് അവാര്‍ഡും ട്രോഫിയും കരസ്ഥമാക്കി രണ്ടാം സ്ഥാനക്കാര്‍ക്കുള്ള 1000 രൂപ ക്യാഷ് അവാര്‍ഡും ട്രോഫിയും കെ.ഇ.വര്‍ഗീസ് ആന്‍ഡ് നാരായണന്‍. ടി, കെ എസ് എസ് പി യു സംസ്ഥാന വൈസ് പ്രസിഡണ്ട് കെ. കെ. വിശ്വനാഥന്‍ ജില്ലാ സെക്രട്ടറി രാജന്‍ മാസ്റ്റര്‍ ബ്ലോക്ക് സെക്രട്ടറി സുകുമാരന്‍,നളിനി തുടങ്ങിയവര്‍ സംസാരിച്ചു സമാപന സമ്മേളനത്തില്‍ ഇന്ത്യന്‍ ചെസ് അക്കാദമി സെക്രട്ടറി ശ്രീ സന്തോഷ് വി. ആര്‍. മീനങ്ങാടി കോസ്‌മോസ് ക്ലബ് പ്രസിഡണ്ട് അഡ്വ. അരുണ്‍, സെക്രട്ടറി മനോജ് കെ, കെഎസ് എസ് പി യു മീനങ്ങാടി യൂണിറ്റ് പ്രസിഡന്റ് ശ്രീ സി.എല്‍. ജോസ്, കെ.കെ. വര്‍ഗീസ്, കെ.ഐ.കുര്യാക്കോസ്, ആനന്ദ് എം. ആര്‍.എന്നിവര്‍ യഥാക്രമം വിജയികള്‍ക്ക് ട്രോഫിയും ക്യാഷ് അവാര്‍ഡും സമ്മാനിച്ചു ടൂര്‍ണമെന്റ് കണ്‍വീനര്‍ കെ.ഇ. വര്‍ഗ്ഗീസ്, ഇ.പി.ബേബി, രമേഷ് കുമാര്‍, പൗലോസ്. കെ.ഒ തുടങ്ങിയവര്‍ പ്രസംഗിച്ചു കെ എസ് എസ് പി യു മീനങ്ങാടി യൂണിറ്റ് സെക്രട്ടറി സി എം പോള്‍ നന്ദി പറഞ്ഞു





Leave a Reply