കഞ്ചാവുമായി ഒരാള്‍ പിടിയില്‍
പുല്പള്ളി : ബത്തേരി മാടക്കര പാലിയേരി ഉന്നതിയില്‍ സലിം (45)നെയാണ് ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡും പുല്പള്ളി പോലീസും ചേര്‍ന്ന് പിടികൂടിയത്. ഇന്നലെ വൈകീട്ട് പെരിക്കല്ലൂര്‍ ബസ് വെയ്റ്റിംഗ് ഷെഡിനു സമീപം പോലീസിനെ കണ്ടു പരിഭ്രമിച്ച ഇയാളെ പരിശോധിച്ചതില്‍ ഇയാളില്‍ നിന്ന് 85 ഗ്രാം കഞ്ചാവ് കണ്ടെടുക്കുകയായിരുന്നു.പുല്പള്ളി സ്റ്റേഷന് സബ് ഇന്‍സ്പെക്ടര്‍ സി.രാംകുമാറിന്റെ നേതൃത്വത്തിലായിരുന്നു പരിശോധന.





Leave a Reply