May 5, 2026

ബസ് സര്‍വ്വീസുകള്‍ പുനസ്ഥാപിക്കണം: നിവേദനം നല്‍കി

0
site-psd-133
By ന്യൂസ് വയനാട് ബ്യൂറോ

മാനന്തവാടി:കല്ലോടി – മൂളിത്തോട് വഴി ഓടിയിരുന്ന മുഴുവന്‍ ബസ് സര്‍വ്വീസുകളും പുനസ്ഥാപിക്കാന്‍ നടപടി സ്വീകരിക്കണമെന്ന് മുന്‍ എടവക ഗ്രാമ പഞ്ചായത്തംഗം എ എം കുഞ്ഞിരാമന്‍ വാര്‍ത്താ സമ്മേളനത്തില്‍ ആവശ്യപ്പെട്ടു.മൂളി തോട് – പുതുശ്ശേരി – പൊളളംപാറ ആയുര്‍വ്വേദ ഡിസ്‌പെന്‍സറി വഴി വാളാടേക്ക് അനുവദിച്ച് താത്ക്കാലികമായി പൊള്ളം പാറ വരെ ഓടിയിരുന്ന സ്വകാര്യ ബസും ഇന്നില്ല മുഴുവന്‍ റോഡുകളും ഉന്നത നിലവാരത്തിലേക്കുയര്‍ന്ന സാഹചര്യത്തില്‍ സര്‍വ്വീസുകള്‍ ആരംഭിക്കാന്‍ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് മന്ത്രി ഒ ആര്‍ കേളുവിനും, ഗതാഗത വകുപ്പ് മന്ത്രിക്കും നിവേദനം നല്‍കിയതായി കുഞ്ഞിരാമന്‍ പറഞ്ഞു.

കൊവിഡിനെ തുടര്‍ന്ന് ആരംഭിച്ച പുതുശ്ശേരി വളവ് സ്റ്റേ ബസ് രാത്രി വിദൂരസ്ഥലങ്ങളില്‍ നിന്ന് വരുന്നവര്‍ക്കും കാലത്തെ വിദൂര സ്ഥലങ്ങളിലേക്ക് പോകേണ്ടവര്‍ക്കും ഏറെ ഗുണകരമായിരുന്നു ഇതും നിര്‍ത്തലാക്കി. 1990 ല്‍ പാണ്ടിക്കടവില്‍ പാലം വന്നതിനെ തുടര്‍ന്ന് തൊട്ടില്‍ പാലം, കുറ്റ്യാടി, നാദാപുരം, വടകര തുടങ്ങിയ സ്ഥലങ്ങളിലേക്കെ കെ എസ് ആര്‍ ടി സി സര്‍വ്വീസ് നടത്തിയിരുന്നു, 1995 ന് ശേഷം പല കാരണങ്ങളാല്‍ ഇവയെല്ലാം നിലച്ചു, 2005 2010 കാലയളവില്‍ രാവിലെയും ഉച്ചക്കും മാനന്തവാടിയില്‍ നിന്നും കല്ലോടി വഴി കോഴിക്കോടേക്ക് കെ എസ് ആര്‍ ടി സി സര്‍വ്വീസ്, അതെ സമയത്ത് കോഴിക്കോട്ട് നിന്ന് തിരിച്ച് മറ്റൊരു സര്‍വ്വീസ് ഉണ്ടാകുമെന്ന് അധികൃതര്‍ ഉറപ്പ് നല്‍കിയിരുന്നുവെങ്കിലും ഉച്ചക്കുള്ള സര്‍വ്വീസ് മാത്രമായി ചുരുക്കി. 2015- 2020 കാലയളവില്‍ കുടിയേറ്റ മേഖലകളില്‍ കൂടി സര്‍വ്വീസ് നടത്തിയിരുന്ന കൂരാചുണ്ട് – ആനക്കാംപൊയില്‍ സര്‍വ്വീസും നിലച്ചു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *