സമാന്തര സര്‍വ്വീസുകള്‍ നിര്‍ത്തലാക്കാന്‍ നടപടികള്‍ സ്വീകരിക്കണം:സംയുക്ത ട്രേഡ് യൂണിയന്
മാനന്തവാടി:സമാന്തര സര്‍വ്വീസുകള്‍ നിര്‍ത്തലാക്കാന്‍ നടപടി സ്വീകരിക്കാത്ത പക്ഷം പടിഞ്ഞാറത്തറ – പന്തിപ്പൊയില്‍ – എട്ടേ നാല് റൂട്ടില്‍ അനിശ്ചിതകാല സര്‍വ്വീസുകള്‍ നിര്‍ത്തിവെച്ച് സമര രംഗത്തേക്ക് ഇറങ്ങുമെന്ന് സംയുക്ത ട്രേഡ് യൂണിയന് നേതാക്കള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.ബസ്സുകളുടെ തൊട്ടു മുന്നില്‍ സര്‍വീസ് നടത്തുന്ന സമാന്തര സര്‍വ്വീസ് കാരണം സ്വകാര്യ ബസ്സുകള്‍ക്ക് ദൈനം ദിന ചിലവിന് പോലും വരുമാനം ലഭിക്കാത്ത സ്ഥിതിയാണ്. പടിഞ്ഞാറത്തറ പോലീസില്‍നല്‍കിയ പരാതിയില്‍ യാതൊരു നടപടിയും സ്വീകരിച്ചില്ലെന്നും ഭാരവാഹികള്‍ പറഞ്ഞു. എം പി ശശികുമാര്‍,സന്തോഷ് ജി നായര്‍, ഷമീര്‍ മക്കിയാട്, പി എസ് അഖില്‍,കെ കെ മമ്മൂട്ടി എന്നിവര്‍ സംബന്ധിച്ചു.
പടിഞ്ഞാറത്തറ പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയതിന്റെ അടിസ്ഥാനത്തില്‍ ചര്‍ച്ച നടത്തുകയും ബസ്സിന് 20 മിനുട്ട് മുമ്പ് മാത്രമെ സമാന്തര സര്‍വ്വീസ് നടത്താന്‍ പാടുള്ളു എന്ന് രേഖാമൂലം തീരുമാനിച്ചിരുന്നു,തീരുമാനം ലംഘിച്ച് സര്‍വ്വീസ് നടത്തിയ ഓട്ടോറിക്ഷ ഡ്രൈവറുടെ ശ്രദ്ധയില്‍ കാര്യങ്ങള്‍ ബോധ്യപ്പെടുത്തിയ സ്വകാര്യ ബസിലെ വനിത കണ്ടക്ടറെ ദേഹോപദ്രവം എല്പ്പിക്കുകയും ഭീഷണിപ്പെടുത്തുകയുമായിരുന്നു.ഇതിനെതിരെ പടിഞ്ഞാറത്തറ പോലീസില്‍നല്‍കിയ പരാതിയില്‍ യാതൊരു നടപടിയും സ്വീകരിച്ചില്ലെന്നും ഭാരവാഹികള്‍ പറഞ്ഞു. എം പി ശശികുമാര്‍, സന്തോഷ് ജി നായര്‍, ഷമീര്‍ മക്കിയാട്,, പി എസ് അഖില്‍, കെ കെ മമ്മൂട്ടി എന്നിവര്‍ സംബന്ധിച്ചു.





Leave a Reply