പ്രവാസി ക്ഷേമനിധിക്ക് കേന്ദ്രവിഹിതം അനുവദിക്കണം: കേരള പ്രവാസി സംഘം
കല്‍പ്പറ്റ: സംസ്ഥാന സര്‍ക്കാര്‍ 2009 ല്‍ നടപ്പിലാക്കി തുടര്‍ന്നുപോരുന്ന പ്രവാസി ക്ഷേമനിധിയിലേക്ക് കേന്ദ്രസര്‍ക്കാരിന്റെ വിഹിതം അനുവദിക്കണമെന്ന ആവശ്യമുന്നയിച്ച് കേരളം പ്രവാസി സംഘം സംസ്ഥാന വ്യാപകമായി രാജ്ഭവന്റെ മുന്നിലും വിവിധ ജില്ലാ കേന്ദ്രങ്ങളിലെ കേന്ദ്രസര്‍ക്കാര്‍ ഓഫീസുകള്‍ക്ക് മുന്നിലും നടത്തിയ രാപ്പകല്‍ സമരം കല്‍പറ്റ ഹെഡ്‌പോസ്റ്റോഫീസിന് മുന്നില്‍ സംസ്ഥാന വൈസ്പ്രസിഡന്റ് പി ഷാഫിജ ഉദ്ഘാടനം ചെയ്തു. എമിഗ്രെഷന്‍ ക്ലിയറന്‍സ് ഫണ്ടും, ഐ സി ഡബ്ല്യു എഫ് ഫണ്ടും പ്രവാസി ക്ഷേമത്തിന് ഉപയോഗിക്കണമെന്ന് പ്രവാസി സംഘം ആവശ്യപ്പെട്ടു. ജില്ലാ പ്രസിഡന്റ് കെ കെ നാണു അധ്യക്ഷനായി.പി സെയ്ദ്, കെ ടി അലി, മുഹമ്മദ് പഞ്ചാര, പി ടി മന്‍സൂര്‍ തുടങ്ങിയവര്‍ സംസാരിച്ചു. ജില്ലാ സെക്രട്ടറി അഡ്വ സരുണ്‍ മാണി സ്വാഗതവും, ജില്ലാ ട്രഷറര്‍ സി കെ ഷംസുദ്ദീന്‍ നന്ദിയും പറഞ്ഞു.





Leave a Reply