വയനാട് കാണാന്‍ മലപ്പുറത്തുനിന്നു 80 ബസുകളില്‍ 3100 വയോജനങ്ങള്‍
കല്‍പ്പറ്റ: മലപ്പുറം നഗരസഭ വയോജനങ്ങള്‍ക്ക് ‘ഗോള്‍ഡന്‍ വൈബ്’ എന്ന പേരില്‍ വയനാട്ടിലേക്ക് സംഘടിപ്പിച്ച വിനോദയാത്ര ശ്രദ്ധേയമായി. 80 ബസുകളില്‍ 3100 വയോജനങ്ങളാണ് ജില്ലയില്‍ എത്തിയത്. നഗരസഭ ഡിവിഷന്‍ അംഗങ്ങളും കുടുംബശ്രീ, ഐസിഡിഎസ് വൊളന്റിയര്‍മാരും മെഡിക്കല്‍ സംഘവും വയോജനങ്ങള്‍ക്കൊപ്പം ഉണ്ടായിരുന്നു. കാരാപ്പുഴ ഉദ്യാനവും പൂക്കോട് തടാകവും വയോജനങ്ങള്‍ സന്ദര്‍ശിച്ചു. പൂക്കോട് തടാകത്തില്‍ വയോജനങ്ങള്‍ക്ക് ടിക്കറ്റ് നിരക്കില്‍ ഇളവ് അനുവദിച്ചതായി ഡിടിപിസി മാനേജര്‍ എം.എസ്. ദിനേശന്‍ പറഞ്ഞു. നഗരസഭ പ്ലാന്‍ ഫണ്ടില്‍നിന്ന് 40 ലക്ഷം രൂപ വകയിരുത്തിയാണ് യാത്ര സംഘടിപ്പിച്ചത്.വയനാട് ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ ജുനൈദ് കൈപ്പാണിയുടെയും ചുരം ഗ്രീന്‍ ബ്രിഗേഡിന്റെയും നേതൃത്വത്തില്‍ ലക്കിടിയില്‍ സ്വീകരണം നല്‍കി. രാജ്യത്തെ ഏറ്റവും വലിയ വയോജന ഉല്ലാസയാത്രയാണ് മലപ്പുറം നഗരസഭ സംഘടിപ്പിച്ചതെന്ന് ചെയര്‍മാന്‍ മുജീബ് കാടേരി പറഞ്ഞു. നഗരസഭ പ്ലാന്‍ ഫണ്ടില്‍നിന്ന് 40 ലക്ഷം രൂപയാണ് യാത്രയ്ക്ക് വകയിരുത്തിയത്.





Leave a Reply