റാഫിന്റെ ഒരിറ്റു ശ്രദ്ധ ഒരുപാട് ആയുസ് എന്ന മുദ്രാവാക്യം ശ്രദ്ധേയമെന്ന് ടി. കെ. രമേശന്
ബത്തേരി:റാഫ് നടത്തുന്ന ബോധവല്‍ക്കരണ പരിപാടികള്‍ക്ക് ബത്തേരി മുന്‍സിപ്പാലിറ്റിയുടെ എല്ലാവിധ സഹായ സഹകരണങ്ങളും പിന്തുണയുമുണ്ടാകുമെന്ന് ചെയര്മാന് ടി. കെ. രമേശന് പറഞ്ഞു. വിവിധ ഡിപ്പാര്‍ട്ട്മെന്റുകളുടെ സഹകരണത്തോടെ റോഡ് ആക്സിഡന്റ് ആക്ഷന്‍ ഫോറം ജില്ല കമ്മിറ്റി നടത്തുന്ന റോഡ് സുരക്ഷാ ബോധവല്‍ക്കരണം, മയക്കുമരുന്ന് വ്യാപനം തടയല്‍, പരിസര ശുചീകരണം,ജലജന്യ രോഗ പ്രതിരോധം തുടങ്ങിയ വിഷയങ്ങളില്‍ സ്കൂളുകള്‍ ബസ്റ്റാന്‍ഡുകള്‍ എന്നിവ കേന്ദ്രീകരിച്ചുള്ള പരിപാടികളാണ്
റാഫ് നടത്തുന്നത്.റാഫ് സുല്‍ത്താന്‍ ബത്തേരി നിയോജക മണ്ഡലം പ്രസിഡണ്ട് ടി.ടി സുലൈമാന്‍ ജനറല്‍ സെക്രട്ടറി ഡോ.ഇ പി ജോസഫ് കുട്ടി, കൗണ്‍സിലര്‍മാരായ രാധ രവീന്ദ്രന്, പ്രജിത രവി വനിത ഫോറം ജന:സെക്രട്ടറി ശാലിനി സി.പി, പോള്‍ ആലുങ്കല്‍ എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.





Leave a Reply