May 6, 2026

വൈത്തിരി ഉപജില്ലാ കായികമേളക്ക് തുടക്കം

0
site-psd-201
By ന്യൂസ് വയനാട് ബ്യൂറോ

കല്‍പ്പറ്റ: വൈത്തിരി ഉപജില്ലാ കായികമേളക്ക് എം.കെ ജിനചന്ദ്രന്‍ ജില്ലാ സ്റ്റേഡിയത്തില്‍ ആരംഭിച്ചു. എസ്.ഡി.എം.എല്‍.പി സ്‌കൂള്‍ കല്‍പ്പറ്റയാണ് ആതിഥേയത്വം വഹിക്കുന്നത്. മേളയുടെ ഉദ്ഘാടനം മുനിസിപ്പല്‍ ചെയര്‍മാന്‍ ടി.ജെ ഐസക് നിര്‍വഹിച്ചു. സ്‌കൂള്‍ പ്രധാനധ്യാപിക പുഷ്പ ടി.എന്‍ പതാക ഉയര്‍ത്തി.
മുനിസിപ്പല്‍ വൈസ് ചെയര്‍പേഴസ്ണ്‍ സരോജിനി മാടമ്പത്ത് അധ്യക്ഷയായി. കൗണ്‍സിലര്‍മാരായ അഡ്വ. എ.പി മുസ്തഫ, ആയിഷ പള്ളിയാലില്‍, അധ്യാപകരായ എമ്മാനുവല്‍. ഒ.സി, വിന്‍സന്റ്, ഉമേഷ്, അലി. കെ, പി.ടി.എ പ്രസിഡന്റ് ബിജു എ.കെ, ഷാനവാസ്, അനുപ് കുമാര്‍, ജാഫര്‍, സാലിഹ്, ശാന്തി വിജയന്‍ സംസാരിച്ചു.

ജൈഷല്‍ എ.കെ നന്ദി പറഞ്ഞു. മൂന്നു ദിവസങ്ങളിലായി വിവിധ വിഭാഗങ്ങളിലായി ആയിരത്തിലധികം വിദ്യാര്‍ഥികള്‍ പങ്കെടുക്കുന്ന മേള നാളെ സമാപിക്കും.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *