ജനകീയ സമരങ്ങളെ തകര്‍ക്കാന്‍, പിണറായി -അമിത് ഷാ ഗൂഢാലോചന സി.പി.ഐ (എം എല്‍) റെഡ് സ്റ്റാര്‍ സംസ്ഥാന കമ്മിറ്റി
കല്‍പ്പറ്റ:വയനാടിനെയും കണ്ണൂരിനെയും തീവ്രവാദ ബാധിത പട്ടികയില്‍ നിന്ന് ഒഴിവാക്കരുതെന്ന കേരള മുഖ്യമന്ത്രി പിണറായി വിജയന്റെ കേന്ദ്ര ആഭ്യന്തരമന്ത്രിയോടുള്ള അഭ്യര്‍ത്ഥന ഭൂമിയും പ്രകൃതിവിഭവങ്ങളും കയ്യടക്കി വെച്ചിരിക്കുന്ന കോര്‍പ്പറേറ്റ് – തോട്ടം -റിസോര്‍ട്ട് മാഫിയ സംഘങ്ങളുടെ താത്പര്യങ്ങള്‍ സംരക്ഷിക്കുന്നതിനും മാവോയിസ്റ്റുവേട്ടയുടെ പേരില്‍ ലഭിക്കുന്ന കേന്ദ്ര ഫണ്ടിനു വേണ്ടിയുമാണ്.ഛത്തിസ്ഘട്ടിലും ഒറീസ്സയിലുമെന്ന പോലെ ജനകീയ താല്പര്യങ്ങളെ ഒറ്റുകൊടുക്കാനും തകര്‍ക്കാനുമുള്ള പിണറായി സര്‍ക്കാരിന്റെ ഈ ജനാധിപത്യവിരുദ്ധ സമീപനം അവസാനിപ്പിക്കണമെന്ന് സി.പി.ഐ (എം എല്‍) റെഡ് സ്റ്റാര്‍ സംസ്ഥാന കമ്മിറ്റി ആവശ്യപ്പെടുന്നു.വയനാട് ജില്ലയില്‍ പകുതിയിലേറെ ഭൂമിയും കയ്യടക്കിവെച്ചിരിക്കുന്നത് തോട്ടം കുത്തകളാണ്. നിയമത്തിന്റെ യാതൊരു പരിരക്ഷയുമില്ലാതെ
ബ്രട്ടീഷ് ഭരണകാലത്തെ പാട്ടഭൂമിയാണ് ഏതാണ്ട് ഒരുലക്ഷം ഏക്കര്‍ ഹാരിസണ്‍ കയ്യടക്കി വെച്ചിരിക്കുന്നത്. ഇതിന് പുറത്താണ് സ്വാതന്ത്ര്യ സമ്പാദനത്തോടെ തോട്ടം ഉടമസ്ഥത ഉപേക്ഷിച്ച് കൊണ്ട് 40 ഓളം ചെറുകിട ബ്രട്ടീഷ് കമ്പനികള്‍ കേരളം വിട്ടപ്പോള്‍ ഈ തോട്ടങ്ങളുടെ ഭാഗമായ 60000 ഏക്കര്‍ ഭൂമി നിയമപരമായ യാതൊരു പിന്‍ബലവുമില്ലാതെ മാഫിയകള്‍ കൈവശം വെച്ചു കൊണ്ടിരിക്കുന്നത്. ഏറെക്കുറെ ഈ ഭൂമി അത്രയും റിസോര്‍ട്ടു ഉള്‍പ്പെടെയുള്ള മാഫിയകളുടെ കൈകളിലാണ്.എന്നാല്‍ ഒരുകാലത്ത് വയനാടന്‍ ഭൂമിയുടെ ഉടമസ്ഥരായിരുന്ന ആദിവാസി ജനവിഭാഗങ്ങള്‍ വെറും 17 ശതമാനമായി ചുരുങ്ങുകയും ബഹുഭൂരിപക്ഷവും തീര്‍ത്തും ദൂരഹിതരായി കഴിയുകയും ചെയ്യുന്നു. കൃഷി ചെയ്യാന്‍ ഭൂമിക്കും വാസയോഗ്യമായ പാര്‍പ്പിടങ്ങള്‍ക്കും, ഉള്‍പ്പെടെ ജീവിതത്തിന്റെ അടിസ്ഥാന ആവശ്യങ്ങള്‍ക്കായി തികച്ചും ജനാധിപത്യപരമായ ഒട്ടനവധി സമര പ്രക്ഷോഭങ്ങള്‍ നടത്തിയിട്ടുണ്ട്. കലാകാലമായി ഭരണകൂടം ഈ സമരങ്ങളെയെല്ലാം കണ്ടില്ലന്ന് നടിക്കുകയോ നിഷ്ഠൂരമായി അടിച്ചമര്‍ത്തുകയോ ആണ് ചെയ്തിട്ടുള്ളതെന്ന കാര്യം വിസ്മരിക്കുക വയ്യ.
വയനാട് ദുരന്തത്തിന് മതിയായ നഷ്ടപരിഹാരം നല്‍കാന്‍ തയ്യാറാത്ത കേന്ദ്ര സര്‍ക്കാരില്‍ ദുരന്തത്തെ മറികടക്കാനാവശ്യമായ പിന്തുണക്കായി സമ്മര്‍ദ്ദം ചെലുത്താതെ തീവ്രവാദ പട്ടികയില്‍ നിന്നും ഒഴിവാക്കരുതെന്ന് ആവശ്യപ്പെടുന്നത് ഭൂമിക്കും അടിസ്ഥാന ആവശ്യങ്ങള്‍ക്കുമായി ഉയര്‍ന്നു വരുന്ന ജനകീയ സമരങ്ങളെ മാവോയിസ്റ്റ് ഉമ്മാക്കി കാണിച്ച് തോട്ടം മാഫിയകള്‍ക്കു വേണ്ടി അടിച്ചമര്‍ത്തുന്നതിനു വേണ്ടിയാണ്.
സര്‍ക്കാരില്‍ നിയമപരമായി പൂര്‍ണ്ണമായും നിക്ഷിപ്തമാക്കേണ്ട എല്‍സ്റ്റണ്‍ എസ്റ്റേറ്റ് ഭൂമി പുനരധിവാസത്തിന് വേണ്ടി കോടികള്‍ നഷ്ടപരിഹാരം കൊടുത്തു ഏറ്റെടുത്ത വഞ്ചനാപരമായ നിലപാട് സര്‍ക്കാര്‍ മറച്ചുപിടിക്കയാണ് ‘ഇതേ ദുരന്ത ഭൂമിയിലുടെയാണ് പരിസ്ഥിതിയെ തകര്‍ക്കുന്ന തുരങ്കപ്പാത നിര്‍മ്മിക്കാന്‍ പോകുന്നത്. പതിമൂന്ന് വില്ലേജുകളിലെ 5000 ത്തോളം കുടുംബങ്ങള്‍ അതീവ ദുരന്ത സാധ്യത മേഖലകളില്‍ കഴിയുന്നു. നൂറ് കണക്കിന് തോട്ടം തൊഴിലാളികള്‍ ദുരന്ത സാധ്യത, മേഖലകളില്‍ ജീവന്‍ പണയം വെച്ചും തോട്ടമുടമകള്‍ക്കുവേണ്ടി അടിമ സമാനമായി ജോലി ചെയ്യുന്നു. ഇത്തരം സാഹചര്യങ്ങള്‍ ജനജീവിതത്തെ ദുസ്സഹമാക്കുമ്പോള്‍ ജനകീയ സമരങ്ങള്‍ ഉയര്‍ന്നു വരുമെന്നത് ഉറപ്പാണ്. അത്തരം സമരങ്ങളെ തോക്കിന്‍ മുനയില്‍ തകര്‍ത്തു കളയാമെന്ന മുഖ്യമന്ത്രി വിജയന്റെ വ്യാമോഹം നടക്കാന്‍ പോകുന്നില്ല.
വെടി നിര്‍ത്തലിനു തയ്യാറായ മാവോയിസ്റ്റുകളുമായി സമാധാന ചര്‍ച്ച നടത്തുന്നതിന് തയ്യാറാകാത്ത കേന്ദ്രസര്‍ക്കാരിനെതെതിരെ ഇജക ,CPI(M) ദേശീയ നേതൃത്വങ്ങള്‍ ഉയര്‍ത്തുന്ന വിമര്‍ശങ്ങളെപ്പോലും തള്ളിക്കളയുന്നതാണ് CPI(M) പോളിറ്റ്ബ്യൂറോ അംഗം കൂടിയായ മുഖ്യമന്ത്രിയുടെ നടപടി.





Leave a Reply