May 4, 2026

ഏകലവ്യ മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളുകളിലെ കരിക്കുലത്തില്‍ ഗോത്ര സംസ്‌കാരത്തിന്റെ ജ്ഞാനസബ്രദായങ്ങള്‍ ഉള്‍പ്പെടുത്തണം പ്രിയങ്ക ഗാന്ധി എം.പി

0
site-psd-286
By ന്യൂസ് വയനാട് ബ്യൂറോ

കല്‍പ്പറ്റ: ഏകലവ്യ മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളുകളിലെ കരിക്കുലത്തില്‍ ഗോത്രസംസ്‌കാരത്തിന്റെ ജ്ഞാനസബ്രദായങ്ങള്‍ ഉള്‍പ്പെടുത്തണമെന്ന ആവശ്യമുന്നയിച്ച് പ്രിയങ്ക ഗാന്ധി എം.പി. കേന്ദ്ര ട്രൈബല്‍ വകുപ്പ് മന്ത്രി ജുവല്‍ ഒറാമിന് കത്തെഴുതി.നിലവില്‍ ഈ സ്‌കൂളുകളില്‍ സാധാരണ പഠ്യപദ്ധതി മാത്രമാണ് പഠിപ്പിക്കുന്നത്. വിദ്യാര്‍ത്ഥികള്‍ക്ക് അവരുടെ സ്വന്തം പാരമ്പര്യ ജ്ഞാനസമ്പ്രദായങ്ങളെ കുറിച്ച് ഒന്നും പഠിപ്പിക്കുന്നില്ലെന്നും ഗോത്ര സമൂഹങ്ങളുടെ സംസ്‌കാരത്തിനും പാരമ്പര്യത്തിനും മാത്രമല്ല, മനുഷ്യനും പ്രകൃതിയും തമ്മിലുള്ള സഹജീവിതത്തെക്കുറിച്ചുള്ള ആഴത്തിലുള്ള ബോധ്യത്തിനും ഈ ജ്ഞാനസമ്പ്രദായങ്ങള്‍ അത്യന്തം വിലപ്പെട്ടവയാണെന്നും പ്രിയങ്ക ഗാന്ധി പറയുന്നു.

കാലാവസ്ഥാ മാറ്റങ്ങള്‍ ഭൂമിയെ തകര്‍ത്തുകൊണ്ടിരിക്കുമ്പോള്‍, ഈ പാരമ്പര്യങ്ങളില്‍നിന്ന് മനുഷ്യവര്‍ഗം വീണ്ടും പഠിക്കേണ്ട നിരവധി മൂല്യങ്ങള്‍ ഉണ്ടാകുമെന്നും പ്രിയങ്ക ഗാന്ധി എം.പി. കത്തില്‍ ചൂണ്ടിക്കാണിച്ചു. ഈ പശ്ചാത്തലത്തില്‍, ഗോത്രസമൂഹങ്ങളില്‍പ്പെട്ട അധ്യാപകര്‍ വഴിയുള്ള ഗോത്ര പാരമ്പര്യം, കരകൗശലങ്ങള്‍, സാമൂഹിക ഘടനകള്‍, സാംസ്‌കാരിക പൈതൃകം എന്നിവയെ സംബന്ധിച്ച സാംസ്‌കാരികമായി സൂക്ഷ്മമായ പാഠങ്ങള്‍ ഏകലവ്യ മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളുകളില്‍ ഉള്‍പ്പെടുത്തണമെന്ന് പ്രിയങ്ക ഗാന്ധി എം.പി. ആവശ്യപ്പെട്ടു. നൂല്‍പ്പുഴയിലെ രാജീവ് ഗാന്ധി മെമ്മോറിയല്‍ ആശ്രമ സ്‌കൂള്‍ കാട്ടുനായ്ക്കര്‍ ഉള്‍പ്പടെയുള്ള ഗോത്രവര്‍ഗ്ഗ സമൂഹത്തില്‍ ഉണ്ടാക്കുന്ന ആഴത്തിലുള്ള സ്വാധീനത്തെ കുറിച്ച് ചൂണ്ടിക്കാണിച്ച കത്തില്‍ 1991-ല്‍ സ്ഥാപിതമായ ഈ സ്‌കൂള്‍, പൊതുവിദ്യാഭ്യാസ സംവിധാനത്തില്‍ നിന്ന് പാരമ്പര്യമായി വിട്ടുനില്‍ക്കുന്ന കുട്ടികള്‍ക്ക് വിദ്യാഭ്യാസം ലഭ്യമാക്കുന്നതില്‍ മോഡല്‍ റെസിഡന്‍ഷ്യല്‍ സ്‌കൂളുകള്‍ നിര്‍ണായക പങ്ക് വഹിച്ചതായും പറയുന്നു.

രാജ്യത്തെ എല്ലാ ഋങഞട വിദ്യാര്‍ത്ഥികളെയും പങ്കെടുപ്പിച്ച്, വര്‍ഷത്തില്‍ ഒരിക്കല്‍ ഗോത്രസമ്പ്രദായങ്ങളെ ആഘോഷിക്കുന്നതും, ഋങഞട അല്ലാത്ത സ്‌കൂളുകളെയും ക്ഷണിക്കുന്നതുമായ ഒരു സമ്മേളനം സംഘടിപ്പിക്കുന്നത്, അവരുടെ സമ്പന്നമായ പാരമ്പര്യങ്ങളെ പ്രദര്‍ശിപ്പിക്കാനും പൊതുജനങ്ങളെ അതിനെക്കുറിച്ച് ബോധവല്‍ക്കരിക്കാനുമുള്ള ഒരു സ്വാഗതാര്‍ഹമായ നീക്കം ആയിരിക്കുമെന്നും പ്രിയങ്ക ഗാന്ധി എം.പി. കത്തില്‍ നിര്‍ദ്ദേശിച്ചു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *