വാഹനാപകടത്തില്‍ വൈത്തിരി സ്വദേശിയായ യുവാവ് മരിച്ചു
തിരുവല്ല: രോഗിയുമായി പോകുകയായിരുന്ന ആംബുലന്‍സുമായി ഇരുചക്രവാഹനം കൂട്ടിയിടിച്ച് വയനാട് സ്വദേശിയായ യുവാവ് മരിച്ചു. വയനാട് പള്ളിയാല്‍ ജൂബിലിവയല്‍ സ്വദേശി മുഹമ്മദ് ഷിഫാന്‍ (23) ആണ് മരിച്ചത്. ഇന്നലെ ഉച്ചകഴിഞ്ഞ് മൂന്ന് മണിയോടെയായിരുന്നു അപകടം.തിരുവല്ല കുരിശുകവലയില്‍ പ്രവര്‍ത്തിക്കുന്ന ഒരു ഹോട്ടലിലെ ജീവനക്കാരനായിരുന്നു ഷിഫാന്‍.മൃതദേഹം കോട്ടയം മെഡിക്കല്‍ കോളേജില്‍ പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ക്ക് ശേഷം ഇന്ന് ജന്മനാടായ വയനാട്ടിലേക്ക് കൊണ്ടുപോകും.
തിരുവല്ല താലൂക്ക് ആശുപത്രിയില്‍ നിന്ന് ഗുരുതരാവസ്ഥയിലുള്ള രോഗിയുമായി പോകുകയായിരുന്ന ആംബുലന്‍സിലേക്കാണ് ഷിഫാന്‍ സഞ്ചരിച്ചിരുന്ന ഇരുചക്രവാഹനം ഇടിച്ചത്.അപകടത്തെ തുടര്‍ന്ന് പരിക്കേറ്റ ഷിഫാനെയും ആംബുലന്‍സിലുണ്ടായിരുന്ന രോഗിയെയും മറ്റ് രണ്ട് ആംബുലന്‍സുകളിലായാണ് ആശുപത്രികളിലേക്ക് മാറ്റിയത്. ഗുരുതരമായി പരിക്കേറ്റ ഷിഫാനെ ആദ്യം തിരുവല്ല താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നില ഗുരുതരമായതിനാല്‍ പിന്നീട് കോട്ടയം മെഡിക്കല്‍ കോളേജിലേക്ക് മാറ്റിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.





Leave a Reply