May 5, 2026

വൈത്തിരി താലൂക്ക് ആശുപത്രിയില്‍ പുനര്‍ജ്ജനി ക്യാമ്പ്

0
site-psd-333
By ന്യൂസ് വയനാട് ബ്യൂറോ

മേപ്പാടി ഗവ. പോളിടെക്നിക് കോളജിലെ എന്‍എസ്എസ് വിദ്യാര്‍ത്ഥികളുടെ നേതൃത്വത്തില്‍ പുനര്‍ജ്ജനി ക്യാമ്പ് സംഘടിപ്പിച്ചു. വൈത്തിരി ഗവ. താലൂക്ക് ആശുപത്രിയില്‍ നടന്ന ക്യാമ്പ് വൈത്തിരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം വി വിജേഷ് ഉദ്ഘാടനം ചെയ്തു. 80 വളണ്ടിയര്‍മാരാണ് നാല് ദിവസത്തെ ക്യാമ്പില്‍ പങ്കെടുത്തത്. ആശുപത്രി ഉപകരണങ്ങള്‍, കട്ടില്‍, കസേര, സ്ട്രച്ചര്‍, കബോര്‍ഡുകള്‍, തുടങ്ങിയ തുരുമ്പെടുത്ത ഉപകരണങ്ങള്‍ വിദ്യാര്‍ത്ഥികള്‍ ഉപയോഗയോഗ്യമാക്കി.സര്‍ക്കാര്‍ സ്ഥാപനങ്ങളിലെ ഉപയോഗയോഗ്യമല്ലാതെ കിടക്കുന്ന ഉപകരണങ്ങള്‍ സ്റ്റേറ്റ് ടെക്‌നിക്കല്‍ സെല്ലിന്റെ നേതൃത്വത്തില്‍ എന്‍എസ്എസ് ഏറ്റെടുത്ത് ഉപയോഗയോഗ്യമാക്കി മാറ്റുന്ന കര്‍മ്മ പദ്ധതിയാണ് പുനര്‍ജനി ക്യാമ്പ്.

ഹോസ്പിറ്റല്‍ സൂപ്രണ്ട് പ്രിയാ സേനന്‍, ഡെപ്യൂട്ടി നഴ്‌സിങ് സൂപ്രണ്ട് ആനിയമ്മ മാത്യു, കോളജ് പ്രിന്‍സിപ്പല്‍ ബി എസ് ജവ്ഹറലി, പോളിടെക്‌നിക് കോളജ് ഇലക്ട്രോണിക്‌സ് വിഭാഗം തലവന്‍ കെ പി സുരേഷ്, എന്‍എസ്എസ് പ്രോഗ്രാം ഓഫീസര്‍ കെ ടി സ്മിനിമോള്‍ , കെ എസ് പ്രകാശ് ബാബു, വളണ്ടിയര്‍ സെക്രട്ടറി ലിയ അന്ന ഫ്രാന്‍സിസ് എന്നിവര്‍ സംസാരിച്ചു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *