അന്താരാഷ്ട്ര ദുരന്ത സാധ്യതാ ലഘൂകരണ ദിനം സംഘടിപ്പിച്ചു
മുട്ടില്‍: ഡബ്ലു. എം. ഒ ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജിലെ ഡിസാസ്റ്റര്‍ മാനേജ്‌മെന്റ് ക്ലബിന്റെ നേതൃത്വത്തില്‍ അന്താരാഷ്ട്ര ദുരന്ത സാധ്യതാ ലഘൂകരണ ദിനം സംഘടിപ്പിച്ചു. കോളേജില്‍ നടന്ന പരിപാടിയുടെ ഉദ്ഘാടനം പ്രിന്‍സിപ്പല്‍ ഡോ. വിജി പോള്‍ നിര്‍വഹിച്ചു. ഡിസാസ്റ്റര്‍ ക്ലബ് കോഓര്‍ഡിനേറ്റര്‍ അബ്ദുല്‍ നിസാര്‍ അധ്യക്ഷനായി. എന്‍ഡിആര്‍എഫ് സബ് ഇന്‍സ്‌പെക്ടര്‍ സന്ദീപ് കുമാറിന്റെ നേതൃത്വത്തില്‍ വിവിധ ഉദ്യോഗസ്ഥര്‍ ബോധവല്‍ക്കരണ ക്ലാസ് നയിച്ചു.ദുരന്ത വേളകളില്‍ എങ്ങനെ അതിനെ അഭിമുഖീകരിക്കണമെന്നും പ്രതികരിക്കണമെന്നും ക്ലാസ്സില്‍ പ്രതിപാദിച്ചു. വിവിധ അധ്യാപകരും വിദ്യാര്‍ഥികളും പരിപാടിയില്‍ പങ്കെടുത്തു.





Leave a Reply