ഒരു നാടിന്റെ ചിരകാലഭിലാഷം പൂവണിഞ്ഞു
മാനന്തവാടി: മാനന്തവാടി തോണിച്ചാല്‍ പുതുശ്ശേരി വളവ് സര്‍വ്വീസ് തിരിച്ചുവന്നു.കൂടുതല്‍ പുതിയ റൂട്ടുകള്‍ ആരംഭിക്കാനും നിര്‍ത്തല്‍ ചെയ്ത ചില ട്രിപ്പുകള്‍ പുനരാരംഭിക്കാനും കെ.എസ്.ആര്‍.ടി.സി തയ്യറായതിന്റെ ഭാഗമായാണ് സര്‍വ്വീസ് പുനഃരാരംഭിച്ചത്. എടവക പഞ്ചായത്തിലെ തോണിച്ചാല്‍, പയങ്ങാട്ടിരി, പാല മുക്ക്, പള്ളിക്കല്‍, കല്ലോടി, അയിലമൂല വഴി മുന്‍പ് സര്‍വ്വീസ് നടത്തിയിരുന്ന മാനന്തവാടി പുതുശ്ശേരി വളവ് സര്‍വ്വീസ് ആണ് പുനരാരംഭിച്ചത്.
ബസിന് നല്‍കിയ സ്വീകരണത്തില്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ജസ്റ്റിന്‍ ബേബി, എടവക ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അഹമ്മദ് കുട്ടി ബ്രാന്‍, ജില്ലാ പഞ്ചായത്ത് ഡിവിഷന്‍ മെമ്പര്‍ കെ വിജയന്‍, മെമ്പര്‍മാരായ ഷറഫുന്നിസ, ലിസ്സി ജോണി,സി.സി.സുജാത പൊതു പ്രവര്‍ത്തകരായ മനു ജി കുഴിവേലി,റിയാസ് ബാരിക്കല്‍,തുറക്ക അന്ത്രൂട്ടി എന്നിവര്‍ സംബന്ധിച്ചു.





Leave a Reply