മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് തൊഴില്‍ മേള ലോഗോ പ്രകാശനം ചെയ്തു
മാനന്തവാടി: മാനന്തവാടി ബ്ലോക്ക് പഞ്ചായത്തിന്റെ ആഭിമുഖ്യത്തില്‍ 2025 ഒക്ടോബര്‍ 19ന് മാനന്തവാടി എല്‍.എഫ്.യു.പി. സ്കൂളില്‍ വെച്ച് നടക്കുന്ന തൊഴില്‍ മേളയുടെ ലോഗോ പ്രകാശനം ചെയ്തു. മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജസ്റ്റിന് ബേബി ലോഗോ പ്രകാശന കര്‍മ്മം നിര്‍വ്വഹിച്ചു.ലോഗോ പ്രകാശന ചടങ്ങില്‍ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് എ കെ ജയഭാരതി,ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ സല്‍മ മോയിന്‍ അംഗങ്ങളായഇന്ദിരാ പ്രേമചന്ദ്രന്, പി കെ അമീന്,സിഡിറ്റ് അനീഷ് വി എ,സ്റ്റാഫ് അംഗങ്ങള്‍
എന്നിവര്‍ സന്നിഹിതരായിരുന്നു.
മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പരിധിയിലുള്ള യുവജനങ്ങള്‍ക്ക് തൊഴിലവസരങ്ങള്‍ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് തൊഴില്‍ മേള സംഘടിപ്പിക്കുന്നത്. തൊഴില്‍ദാതാക്കളെയും ഉദ്യോഗാര്‍ത്ഥികളെയും ഒരേ വേദിയില്‍ എത്തിക്കുന്ന ഈ സംരംഭം യുവജനങ്ങള്‍ക്ക് തൊഴില്‍ ലഭ്യമാക്കുന്നതിനു സഹായകരമാകും.





Leave a Reply