May 25, 2026

ലോക മാനസികാരോഗ്യ ദിനമാചരിച്ചു

0
site-psd-343
By ന്യൂസ് വയനാട് ബ്യൂറോ

മേപ്പാടി: ലോക മാനസികാരോഗ്യ ദിനാചരണത്തോടനുബന്ധിച്ച് ഡോ. മൂപ്പന്‍സ് നഴ്സിങ് കോളേജും ആസ്റ്റര്‍ വോളന്റിയേഴ്‌സും സംയുക്തമായി ബത്തേരി വാലുമ്മല്‍ ടീച്ചേര്‍സ് ട്രെയിനിങ് കോളേജില്‍ മാനസികാരോഗ്യ ബോധവത്കരണ പരിപാടി സംഘടിപ്പിച്ചു.ഈ വര്‍ഷത്തെ പ്രമേയമായ ‘ദുരന്തങ്ങളിലും അടിയന്തരാവസ്ഥകളിലുമുള്ള മാനസികാരോഗ്യ സേവനങ്ങള്‍ക്കുള്ള പ്രവേശനം’ എന്നതിനെ ആസ്പദമാക്കി ഡോ. മൂപ്പന്‍സ് മെഡിക്കല്‍ കോളേജിലെ സൈക്യാട്രി വിഭാഗം അസിസ്റ്റന്റ് പ്രൊഫസറും മനഃശാസ്ത്ര വിദഗ്ധനുമായ ഡോ. ജിഷ്ണു ജനാര്‍ദ്ദനന്‍ ക്ലാസ്സെടുത്തു.

വിദ്യാലയങ്ങളില്‍ മാനസികാരോഗ്യ പിന്തുണാ സംവിധാനങ്ങള്‍ അനിവാര്യമാണെന്നും, വിദ്യാര്‍ത്ഥികളുമായി ആരോഗ്യകരമായ ഇടപെടലുകള്‍ നടത്തേണ്ടതിന്റെ പ്രാധാന്യവും, മാനസികാരോഗ്യ വിജ്ഞാനം നേടേണ്ടതിന്റെ ആവശ്യകത ബോധവത്കരണ പരിപാടിയിലൂടെ ഊന്നിപ്പറഞ്ഞുക്കൊണ്ട് ഡോ. മൂപ്പന്‍സ് നഴ്സിങ് കോളേജ് വിദ്യാര്‍ത്ഥികള്‍ അവതരിപ്പിച്ച പാവക്കളി പരിപാടിയില്‍ മുഖ്യ ആകര്‍ഷണമായി.

വാലുമ്മേല്‍ ടീച്ചേഴ്‌സ് ട്രെയിനിങ് കോളേജ് പ്രിന്‍സിപ്പല്‍ ബിനോജ് സ്വാഗതം ആശംസിച്ച പരിപാടിയില്‍ ഡോ. മൂപ്പന്‍സ് നഴ്സിങ് കോളേജ് അധ്യാപകരായ ട്രീറ്റി ജോര്‍ജ്, സിസ്റ്റര്‍ കൊച്ചുറാണി, വാലുമ്മേല്‍ ടീച്ചര്‍ ട്രെയിനിംഗ് കോളേജിലെ അധ്യാപകര്‍, അധ്യാപക പരിശീലകര്‍ എന്നിവരുള്‍പ്പെടെ നിരവധി പേര്‍ പരിപാടിയില്‍ പങ്കെടുത്തു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *

Latest news