ശിശുദിനാഘോഷം: തന്വംഗി സുഹാന കുട്ടികളുടെ പ്രധാനമന്ത്രിയാവും, മുഹമ്മദ് അമിന്‍ ഷാ പ്രസിഡന്റും
കല്‍പ്പറ്റ: ജില്ലാ ശിശുക്ഷേമ സമിതി സംഘടിപ്പിക്കുന്ന ശിശുദിനാഘോഷത്തിന് മുന്നോടിയായി നടത്തിയ ജില്ലാതല പ്രസംഗ മത്സര വിജയികളെ കുട്ടികളുടെ നേതാക്കളായി പ്രഖ്യാപിച്ചു. എല്‍.പി വിഭാഗത്തില്‍ ഒന്നാം സ്ഥാനം നേടിയ തന്വംഗി സുഹാന ( ജി.എച്ച്.എസ് ഇരുളം) കുട്ടികളുടെ പ്രധാനമന്ത്രിയായും യു.പി വിഭാഗത്തില്‍ ഒന്നാം സ്ഥാനം നേടിയ മുഹമ്മദ് അമിന്‍ ഷാ ( സെന്റ് തോമസ് ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ നടവയല്‍) കുട്ടികളുടെ പ്രസിഡന്റായും ശിശുദിനാഘോഷത്തിന് നേതൃത്വം നല്‍കും.എല്‍.പി വിഭാഗത്തില്‍ രണ്ടാം സ്ഥാനം നേടിയ എഡ്വിന്‍ ജോഹാന്‍ ദീപു പരിപാടിയില്‍ സ്വാഗത പ്രസംഗവും മൂന്നാം സ്ഥാനം നേടിയ റോസ് (വാഴവറ്റ എ.യു.പി.എസ്) നന്ദി പ്രസംഗവും നടത്തും.
യു.പി വിഭാഗത്തില്‍ രണ്ടാം സ്ഥാനം നേടിയ തരിയോട് സെന്റ് മേരീസ് യു.പി സ്‌കൂളിലെ നിവേദ് ക്രിസ്റ്റി ജയ്‌സണ്‍ സ്പീക്കര്‍ സ്ഥാനം അലങ്കരിക്കും. മൂന്നാം സ്ഥാനം നേടിയ പി.എസ് ഫൈബി ആശംസ അര്‍പ്പിക്കും. ശിശുക്ഷേമ സമിതി സെക്രട്ടറി കെ രാജന്‍, ജോയിന്റ് സെക്രട്ടറി സി.കെ ഷംസുദ്ദീന്‍, ട്രഷറര്‍ കെ സത്യന്‍, നിര്‍വാഹക സമിതി അംഗം പി.ആര്‍ ഗിരിനാഥന്‍, സി ജയരാജന്‍, പീ ഗീത എന്നിവര്‍ മത്സരങ്ങള്‍ക്ക് നേതൃത്വം നല്‍കി.





Leave a Reply