May 26, 2026

തൊണ്ടര്‍നാട് തൊഴിലുറപ്പ് തട്ടിപ്പ്: നടന്നത് 2.09 കോടിയുടെ തിരിമറി, അന്വേഷണ റിപ്പോര്‍ട്ട് 21-ന് സമര്‍പ്പിക്കും

0
site-psd-363
By ന്യൂസ് വയനാട് ബ്യൂറോ

കല്‍പ്പറ്റ: വയനാട് തൊണ്ടര്‍നാട് ഗ്രാമപഞ്ചായത്തിലെ മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയില്‍ നടന്നത് കേരളം കണ്ട ഏറ്റവും വലിയ തട്ടിപ്പുകളിലൊന്നെന്ന് അന്വേഷണ റിപ്പോര്‍ട്ട്. ജോയിന്റ് പ്രോഗ്രാം കോര്‍ഡിനേറ്റര്‍ (ജെ.പി.സി.) നടത്തിയ വിശദമായ അന്വേഷണത്തില്‍ 2.09 കോടി രൂപയുടെ ക്രമക്കേട് നടന്നതായി കണ്ടെത്തി. കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ പഞ്ചായത്തില്‍ നടപ്പിലാക്കിയ 1063 പ്രവൃത്തികളുടെ ഫയലുകള്‍ പരിശോധിച്ചാണ് തട്ടിപ്പിന്റെ വ്യാപ്തി കണ്ടെത്തിയത്.ഒന്നര മാസം മുന്‍പ് ജില്ലാ കളക്ടറുടെ നിര്‍ദ്ദേശപ്രകാരമാണ് ജെ.പി.സി. തല അന്വേഷണം ആരംഭിച്ചത്. അന്വേഷണ സംഘം വിശദമായ റിപ്പോര്‍ട്ട് ഈ മാസം 21-ന് സമര്‍പ്പിക്കും.600-ല്‍ അധികം പ്രവൃത്തി സ്ഥലങ്ങളില്‍ നേരിട്ടുള്ള പരിശോധനയും അന്വേഷണ സംഘം പൂര്‍ത്തിയാക്കി. ഏഴ് കരാറുകാര്‍ക്ക് തട്ടിപ്പില്‍ പങ്കുള്ളതായും റിപ്പോര്‍ട്ടില്‍ സൂചനയുണ്ട്.

തൊഴിലുറപ്പ് പദ്ധതിയിലെ കോടികളുടെ തട്ടിപ്പ് പുറത്തുവന്നതിന് പിന്നാലെ ക്രൈംബ്രാഞ്ചും കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. നിലവില്‍ 8 എഫ്.ഐ.ആറുകളാണ് ക്രൈംബ്രാഞ്ച് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. കേസിലെ മുഖ്യപ്രതികളിലൊരാളായ മുന്‍ അക്രഡിറ്റഡ് എന്‍ജിനീയര്‍ ജോജോ ജോണ്‍ ഇപ്പോഴും ഒളിവിലാണ്. സി.പി.എം. ഭരിക്കുന്ന പഞ്ചായത്തിലെ ഉദ്യോഗസ്ഥര്‍ക്ക് പുറമെ, ജനപ്രതിനിധികള്‍ക്കും തട്ടിപ്പില്‍ പങ്കുണ്ടെന്ന് യു.ഡി.എഫും ബി.ജെ.പിയും ആരോപിച്ചു. തട്ടിപ്പില്‍ ഉള്‍പ്പെട്ട മുഴുവന്‍ പേരെയും നിയമത്തിന് മുന്നില്‍ കൊണ്ടുവരണമെന്നും അവര്‍ ആവശ്യപ്പെട്ടു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *

Latest news