May 26, 2026

റോള്‍പ്ലേ മത്സരത്തില്‍ സംസ്ഥാന തലത്തിലേക്ക് യോഗ്യത നേടി ഫാ.ജി.കെ.എം ഹൈസ്‌കൂള്‍

0
site-psd-366
By ന്യൂസ് വയനാട് ബ്യൂറോ

കണിയാരം: ദേശീയതലത്തില്‍ നടത്തപ്പെടുന്ന ഇംഗ്ലീഷ് വിഭാഗത്തിലെ റോള്‍ പ്ലേ മത്സരത്തില്‍ ഫാജി കെ.എം ഹൈസ്‌കൂള്‍ വയനാട് ജില്ലയില്‍ ഒന്നാം സ്ഥാനത്തോടെ സംസ്ഥാന തലത്തിലേക്ക് യോഗ്യത നേടി. വയനാട് ജില്ലയിലെ 24 ഹൈസ്‌കൂളുകളാണ് ബത്തേരി ഡയറ്റില്‍ നടത്തിയ മത്സരത്തില്‍ പങ്കെടുത്തത്അമൂല്ല്യ അന്ന ജോസഫ്, പ്രീതി അന്ന ജോസഫ്, ഇവിലില്‍ മരിയാ, അഭിഗൈല്‍ മരിയ, ആല്‍ത്തിയ തെരേസ എന്നീ കുട്ടികളാണ് മത്സരത്തില്‍ പങ്കെടുത്തത്. ഇംഗ്ലീഷ് അധ്യാപിക സ്വപ്ന ജെയിംസ് ആണ് റോള്‍പ്ലേ പരിശീലിപ്പിച്ചത്. വിജയികളെ സ്‌കൂള്‍ ഹെഡ്മിസ്ട്രസ്, സ്റ്റാഫ്, പി.ടി.എ എന്നിവര്‍ ആദരിച്ചു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *

Latest news