വയനാട് വെറ്ററന്‍സ് ഓപ്പണ്‍ ഷട്ടില്‍ ബാഡ്മിന്റണ്‍ ടൂര്‍ണമെന്റ് 23ന് തുടങ്ങും
കല്‍പ്പറ്റ: വൈസ്മെന്‍ ക്ലബ്, കൊട്ടാരം ചാരിറ്റീസ് എന്നിവ സംയുക്തമായി കല്‍പ്പറ്റയില്‍ വയനാട് വെറ്ററന്‍സ് ഓപ്പണ്‍ ഷട്ടില്‍ ബാഡ്മിന്റണ്‍ ടൂര്‍ണമെന്റ് സംഘടിപ്പിക്കുന്നു. വൈസ്മെന്‍ ക്ലബ് ഇന്‍ഡോര്‍ സ്റ്റേഡിയം, കോസ്മോപൊളിറ്റന്‍ ക്ലബ് ഇന്‍ഡോര്‍ സ്റ്റേഡിയം എന്നിവിടങ്ങളില്‍ 23 മുതല്‍ 25 വരെയാണ് ടൂര്‍ണമെന്റ്.ടൂര്‍ണമെന്റ് ഉദ്ഘാടനം 23ന് രാവിലെ 9.30ന് കോസ്മോപൊളിറ്റന്‍ ക്ലബ് സ്റ്റേഡിയത്തില്‍ ടി. സിദ്ദിഖ് എംഎല്‍എ നിര്‍വഹിക്കും. ജില്ലാ സ്പോര്‍ട്സ് അസോസിയേഷന് പ്രസിഡന്റ് കെ.എം. ഫ്രാന്‍സിസ് പങ്കെടുക്കും.. ജില്ലയില്‍ സാഹസിക, ടൂറിസം സ്പോര്‍ട്സ് വികസനത്തിനു വഴിയൊരുക്കുക ടൂര്‍ണമെന്റ് ലക്ഷ്യമാണെന്ന് സംഘാടകര്‍ പറഞ്ഞു.
വെല്‍ക്കം സെന്ററായി പ്രവര്‍ത്തിക്കുന്ന ലളിത്മഹല്‍ ഓഡിറ്റോറിയത്തില്‍ 24, 25 തീയതികളില്‍ വൈകുന്നേരം 6.30 മുതല്‍ സംഗീത പരിപാടി ഉണ്ടാകും.55 വയസിനു മുകളിലുള്ള പുരുഷന്മാര്ക്കും 45ന് മുകളില്‍ പ്രായമുള്ള സ്തീകള്‍ക്കും നടത്തുന്ന ടൂര്‍ണമെന്റില്‍ പങ്കെടുക്കുന്നതിന് മഹാരാഷ്ട്ര, ആന്ധപ്രദേശ്, തെലുങ്കാന, കര്‍ണാടക, ഗോവ, തമിഴ്നാട്, കേരളം, പോണ്ടിച്ചേരി എന്നിവിടങ്ങളില്‍ നിന്നുള്ള 79 പുരുഷന്മാരും 31 സ്ത്രീകളും ഇതിനകം രജിസ്റ്റര്‍ ചെയ്തതായി സംഘാടകസമിതി ഭാരവാഹികളായ ഡോ.ജോര്‍ജ് സെബാസ്റ്റ്യന്‍, കെ.കെ. കൃഷ്ണകുമാര്‍, പി. ബാലചന്ദ്രന്, ബേബി മാത്യു, പി.ജെ. ജോസുകുട്ടി, അബ്ദുള്‍ നാസിര്‍, കെ. അഷ്റഫ്, ഷോജി പള്ളിയത്ത് എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. സിംഗിള്‍സ്, ഡബിള്‍സ്, മിക്സഡ് ഡബിള്‍സ് വിഭാഗങ്ങളില്‍ പ്രായം തിരിച്ച് മത്സരം ഉണ്ടാകും. കര്‍ണാടകയില്‍നിന്നുള്ള 84കാരനും തമിഴ്നാട്ടില്‍നിന്നുള്ള 74കാരിയുമാണ് പുരുഷ, സ്ത്രീ വിഭാഗങ്ങളില്‍ രജിസ്റ്റര്‍ ചെയ്തവരില്‍ ഏറ്റവും മുതിര്‍ന്നവര്‍.





Leave a Reply