ക്രൈസ്റ്റ് നഗര്‍ സെന്റ് ജൂഡ് ദേവാലയ തിരുനാള്‍ ഒക്ടോബര്‍ 16 മുതല്‍ 26 വരെ
പുല്‍പ്പള്ളി: തീര്‍ത്ഥാടന കേന്ദ്രമായ ക്രൈസ്റ്റ് നഗര്‍ സെന്റ് ജൂഡ്സ് ദേവാലയത്തില്‍ വിശുദ്ധ യൂദാതദ്ദേവൂസിന്റെ തിരുനാള്‍ ഒക്ടോബര്‍ 16 മുതല്‍ 26വരെ നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്ത സമ്മേളനത്തില്‍ പറഞ്ഞു.തിരുനാളിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി വികാരി ഫാ.ബിബിന്‍ കുന്നേല്‍,ജനറല്‍ കണ്‍വീനര്‍ ബിനീഷ് കീരിപ്പേല്‍,ബാബു പിണ്ടിക്കാനായില്‍,സിബി പൂക്കുമ്പേല്‍ എന്നിവര്‍ വാര്‍ത്ത സമ്മേളനത്തില്‍ പങ്കെടുത്തു.ഒക്ടോബര്‍ 16 വൈകുന്നേരം 4.30ന് ജപമാല, അഞ്ചിന് വിശുദ്ധ കുര്‍ബാന, വചനസന്ദേശം ഒക്ടോബര്‍ 17ന് 4.30ന് ജപമാല, വിശുദ്ധ കുര്‍ബ്ബാന വചന സന്ദേശം, തുടര്‍ന്ന് പരേതസ്മരണ, സെമിത്തേരി സന്ദര്‍ശനം എന്നിവ നടക്കും.
18ന് വൈകുന്നേരം 4.30ന് ജപമാല, അഞ്ചിന് വികാരി ഫാ. ബിബിന്‍ കുന്നേല്‍ തിരുനാളിന് കൊടിയേറ്റും, 5.15ന് വിശുദ്ധ കുര്‍ബാന, വചനസന്ദേശം, നൊവേന, ഫാ: അനില്‍ ഒറ്റക്കുന്നേല്‍, പാച്ചോര്‍നേര്‍ച്ച. 19 മുതല്‍ 24വരെ എല്ലാ ദിവസവും വൈകുന്നേരം 4.30ന് ജപമാല, അഞ്ചിന് വിശുദ്ധ കുര്‍ബാന, വചനസന്ദേശം, നൊവേന, പാച്ചോര്‍നേര്‍ച്ച ഫാ: സ്റ്റീഫന്‍ മുടക്കോടിയില്‍, ഫാ: ഷാജി ചിറപ്പുറത്ത്, ഫാ: സിറിയക് ഓട്ടപ്പള്ളില്‍, ഫാ: ജോണി കല്ലൂപുര ,ഫാ: സജി ഇളയിടത്ത്, ഫാ.’ തോംസണ്‍ കീരിപ്പേല്‍ കാര്‍മ്മികത്വം വഹിക്കും . 25ന് വൈകുന്നേരം അഞ്ചിന് ജപമാല, 5.30ന് വിശുദ്ധ കുര്‍ബാന, നൊവേന, , ഫാ: നോയല്‍ പുത്തന്‍ പറമ്പില്‍, വചന സന്ദേശം ഫാ: ലിജു മുളകു മറ്റത്തില്‍,ഏഴിന് പ്രദക്ഷിണം, 8.45ന് പരിശുദ്ധ കുര്‍ബാനയുടെ ആശീര്‍വാദം ഫാ: സ്റ്റിഫന്‍ ചിക്കപ്പാറ, വാദ്യമേളങ്ങള്‍,പാച്ചോര്‍നേര്‍ച്ച. 26ന് രാവിലെ 9.30ന് തിരുനാള്‍ റാസ, നൊവേന, ഫാ: അല്‍ബിന്‍ പുത്തന്‍പറമ്പില്‍ വചന സന്ദേശം, ഫാ.എബിന്‍ വട്ടക്കോട്ടയില്‍ 12ന് പ്രദക്ഷിണം, 12.50ന് പരിശുദ്ധ കുര്‍ബാനയുടെ ആശീര്‍വാദം ഫാ: ജോര്‍ജ് കപ്പുക്കാലായില്‍, ഒന്നിന് ഊട്ടുനേര്‍ച്ച എന്നിവയുണ്ടാകും.





Leave a Reply