May 2, 2026

അവോക്കാഡോ കര്‍ഷക സെമിനാര്‍ നാളെ

0
ariyipp
By ന്യൂസ് വയനാട് ബ്യൂറോ

റിപ്പണ്‍: കിസാന്‍ സര്‍വീസ് സൊസൈറ്റി മൂപ്പൈനാടും വയനാട് ഹില്‍സ് ഫാര്‍മര്‍ പ്രൊഡ്യൂസര്‍ കമ്പനിയും സംയുക്തമായി സംഘടിപ്പിക്കുന്ന കര്‍ഷക സെമിനാര്‍ ഒക്ടോബര്‍ നാളെ 2 പിഎം ന് റിപ്പണ്‍ പുതുക്കാട് ഇര്‍ഷാദുല്‍ മുസ്ലിമീന്‍ സംഘം മദ്രസ ഹാളില്‍ സംഘടിപ്പിക്കുമെന്ന് കിസാന്‍ സര്‍വീസ് സൊസൈറ്റി മൂപ്പൈനാട് ജനറല്‍ സെക്രട്ടറി സല്‍മാന്‍ എന്‍, പ്രസിഡന്റ് മന്‍സൂര്‍ അലി പി.കെ, ട്രഷറര്‍ സിയാബുദ്ധീന്‍ പനോളി എന്നിവര്‍ അറിയിച്ചു. സെമിനാറില്‍ അവോക്കാഡോ കൃഷി രീതിയും വള പ്രയോഗവും,മൂല്യവര്‍ദ്ധനയ്ക്കുള്ള സാധ്യതകള്‍, ബ്രാന്‍ഡിംഗ് നടപടി ക്രമങ്ങള്‍, പ്രോഗ്രസീവ് കര്‍ഷകരുമായുള്ള സംവാദം തുടങ്ങി വിവിധ സെഷനുകളിലായി ഡോ മണിലാല്‍, സുബ്രഹ്‌മണ്യന്‍ എസ്, ഡോ സുരേഷ്, പത്മരാജ്, സുനില്‍ കുമാര്‍ തുടങ്ങിയ കൃഷി വിദഗ്ദര്‍ വിശയാവതരണം നടത്തും. പങ്കെടുക്കാന്‍ താല്പര്യമുള്ള കര്‍ഷകര്‍ക്ക് 8606154421 എന്ന നമ്പറില്‍ രജിസ്റ്റര്‍ ചെയ്യാവുന്നതാണ്. പ്രവേശനം പൂര്‍ണമായും സൗജന്യമാണെന്നും ഭാരവാഹികള്‍ അറിയിച്ചു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *