May 2, 2026

പൂക്കോട് സര്‍വകലാശാലയില്‍ 4 വനിതാ അധ്യാപകര്‍ക്ക് വെറ്റ് ഐക്കണ്‍ അവാര്‍ഡ്

0
site-psd-428
By ന്യൂസ് വയനാട് ബ്യൂറോ

പൂക്കോട് :ഇന്ത്യന്‍ വെറ്ററിനറി അസോസിയേഷന്‍ ദേശീയ ഘടകത്തിന്റെ ആഭിമുഖ്യത്തില്‍ ചത്തീസ്ഗഡിലെ ദുര്‍ഗില്‍ വെച്ചു ഈ മാസം ആദ്യ വാരം നടന്ന ദേശീയ സമ്മേളനത്തില്‍ ഗവേഷണ-അദ്ധ്യാപന-വിജ്ഞാന വ്യാപന മേഖലകളിലെ പ്രവര്‍ത്തന മികവിനുള്ള വെറ്റ് ഐക്കണ്‍ അവാര്‍ഡുകള്‍ക്ക് വയനാട് പൂക്കോട് സര്‍വകലാശാലയിലെ നാല് വനിതാ അധ്യാപകര്‍ അര്‍ഹരായി.പ്രൊഫ ഡോ. നിഷ എ ആര്‍,ഡോ എസ് മായ,ഡോ. അമ്പിളി വി ആര്‍,പ്രൊഫ ഡോ. ബിന്ദ്യ ലിസ് എബ്രഹാം എന്നിവരാണ് അവാര്‍ഡ് കരസ്ഥാമാക്കിത്.ദേശീയ തലത്തില്‍ 20 വെറ്ററിനയറി അധ്യാപകര്‍ക്കാണ് ഇന്ത്യന്‍ വെറ്ററിനറി അസോസിയേഷന്റെ അവാര്‍ഡ്.

വെറ്ററിനറി ഫാര്‍മക്കോളജിയിലെ ഗവേഷണ – അധ്യാപന മികവിനുള്ള ഡിസ്റ്റിംഗുഷ്ഡ് വുമണ്‍ വെറ്റ് എക്‌സലന്‍സ് അവാര്‍ഡ് പ്രൊഫ ഡോ. നിഷ എ ആര്‍ നേടി.വെറ്ററിനറി അനാട്ടോമി വിഭാഗത്തിലെ പ്രൊഫസര്‍ ഡോ എസ് മായ, ഉന്നത പ്രൊഫഷണല്‍ മികവിനുള്ള ഗോള്‍ഡന്‍ ലീഗസി അവാര്‍ഡ് കരസ്ഥമാക്കി.വെറ്ററിനറി ക്ലിനിക്കല്‍ മെഡിസിന്‍ ഗവേഷണരംഗത്ത് വ്യക്തിമുദ്ര പതിപ്പിച്ചവര്‍ക്കുള്ള ഡിസ്റ്റിംഗുഷ്ഡ് വുമണ്‍ വെറ്റ് എക്‌സലന്‍സ് പുരസ്‌കാരം ഡോ. അമ്പിളി വി ആര്‍ കരസ്ഥമാക്കി.വെറ്ററിനറി മേഖലയിലെ നൂതനവും വേറിട്ടതുമായ പ്രവര്‍ത്തനങ്ങള്‍ക്കുള്ള ഔട്ട്സ്റ്റാന്‍ഡിങ് വുമണ്‍ വെറ്റ് ഇന്‍ പ്രൊഫഷണല്‍ സെര്‍വിസസ് അവാര്‍ഡിന് പ്രൊഫ ഡോ. ബിന്ദ്യ ലിസ് എബ്രഹാം അര്‍ഹയായി.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *