August 21, 2026

ജില്ലയിലെ പ്രധാന തൊഴില്‍ അവസരങ്ങള്‍

0
thozhil
By ന്യൂസ് വയനാട് ബ്യൂറോ

ലീഗല്‍ കം പ്രൊബേഷന്‍ ഓഫീസര്‍ നിയമനം

ജില്ലാ ശിശു സംരക്ഷണ യൂണിറ്റില്‍ ലീഗല്‍ കം പ്രൊബേഷന്‍ ഓഫീസര്‍ തസ്തികയിലേക്ക് നിയമനം നടത്തുന്നു. അംഗീകൃത സര്‍വകലാശാലയില്‍ നിന്നുള്ള നിയമ ബിരുദവും സര്‍ക്കാര്‍, എന്‍ജിഒ, സ്ത്രീകളുടെയും കുട്ടികളുടെയും അവകാശങ്ങള്‍ എന്നിവ സംബന്ധിച്ച നിയമപരമായ കാര്യങ്ങളില്‍ അഭിഭാഷകരായി രണ്ട് വര്‍ഷത്തെ പ്രവൃത്തി പരിചയവുമുള്ളവര്‍ക്ക് അപേക്ഷിക്കാം. പ്രായപരിധി 40 വയസ്. ഉദ്യോഗാര്‍ത്ഥികള്‍ ബയോഡാറ്റ, പ്രായം, യോഗ്യത, പ്രവൃത്തിപരിചയം തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ്, ഫോട്ടോ സഹിതം ജില്ലാ ശിശുസംരക്ഷണ ഓഫീസറുടെ ഓഫീസില്‍ നവംബര്‍ അഞ്ച് വൈകിട്ട് അഞ്ചിനകം വെള്ളപേപ്പറില്‍ തയ്യാറാക്കിയ അപേക്ഷ നല്‍കണം. കൂടുതല്‍ വിവരങ്ങള്‍ മീനങ്ങാടി ജില്ലാ ശിശുസംരക്ഷണ യൂണിറ്റില്‍ ലഭിക്കും. ഫോണ്‍- 04936 246098, 8606229118.

ഓവര്‍സിയര്‍ നിയമനം

തൊണ്ടര്‍നാട് ഗ്രാമപഞ്ചായത്തില്‍ എല്‍.ഐ.ഡി ആന്‍ഡ് ഇ.ഡബ്ല്യൂ വിഭാഗത്തില്‍ ഓവര്‍സീയര്‍ ഗ്രേഡ്- 3 തസ്തികയിലേക്ക് താത്ക്കാലിക നിയമനം നടത്തുന്നു. ഉദ്യോഗാര്‍ത്ഥികള്‍ യോഗ്യത സര്‍ട്ടിഫിക്കറ്റുകളുമായി ഒക്ടോബര്‍ 25 രാവിലെ 11 ന് പഞ്ചായത്ത് ഓഫീസില്‍ നടക്കുന്ന കൂടിക്കാഴ്ചയില്‍ പങ്കെടുക്കണം. ഫോണ്‍: 04935 235235

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *