തദ്ദേശ തിരഞ്ഞെടുപ്പ് ; തവിഞ്ഞാല്‍ ഗ്രാമ പഞ്ചായത്തിലെ ആറ് വാര്‍ഡുകളില്‍ മത്സരിക്കും- എസ്.ഡി.പി.ഐ
തലപ്പുഴ : തദ്ദേശ സ്വയം ഭരണ തിരഞ്ഞെടുപ്പില്‍ തവിഞ്ഞാല്‍ ഗ്രാമ പഞ്ചായത്തിലെ ആറ് വാര്‍ഡുകളില്‍ പാര്‍ട്ടി സ്ഥാനാര്‍ഥികള്‍ ജനവിധി തേടുമെന്ന് എസ്.ഡി.പി.ഐ തവിഞ്ഞാല്‍ പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് വി.കെ മുഹമ്മദലി അറിയിച്ചു.അവകാശങ്ങള്‍ അര്‍ഹരിലേക്ക് എത്തുവാനും അഴിമതിയില്ലാത്ത വികസനം നാടിനു നല്‍കാനും കണ്ണട അടയാളത്തില്‍ മത്സരിക്കുന്ന എസ്.ഡി.പി.ഐ സ്ഥാനാര്‍ഥികളെ വോട്ട് ചെയ്ത് വിജയിപ്പിക്കണമെന്ന് വി കെ മുഹമ്മദലി ജനങ്ങളോട് അഭ്യര്‍ത്ഥിച്ചു.മത്സരിക്കുന്ന വാര്‍ഡുകളിലെ സ്ഥാനാര്‍ഥി നിര്‍ണയം പൂര്‍ത്തീകരിച്ച് ഉടന്‍ തന്നെ പ്രഖ്യാപനം നടത്തുമെന്നും വി കെ മുഹമ്മദലി അറിയിച്ചു.





Leave a Reply