ക്ഷേത്രങ്ങളെ അഴിമതിക്കാരില്‍ നിന്നും മോചിപ്പിക്കുക: ഹിന്ദു ഐക്യവേദി
കാട്ടിക്കുളം: അന്തി തിരി കത്തിക്കാന്‍ ശേഷിയില്ലാതിരുന്ന ക്ഷേത്രങ്ങള്‍ പലതും വിശ്വാസികളുടെ കഠിനപ്രയത്തത്താല്‍ മഹാക്ഷേത്രങ്ങളായി മാറിയപ്പോള്‍ ഒരു കൂട്ടം രാഷ്ട്രീയ നേതൃത്വം അവയെല്ലാം പിടിച്ചടക്കി ദേവസ്വം ബോര്‍ഡ് എന്ന പേരില്‍ അവിശ്വാസികളായവരെ തലപ്പത്ത് വെച്ച് വിശ്വാസത്തേയും, ആചാരത്തേയും, ക്ഷേത്രങ്ങളേയും കൊള്ളയടിക്കുന്ന സാഹചര്യമാണ് കേരളത്തില്‍ കാണുന്നതെന്ന് ഹിന്ദു ഐക്യവേദി സംസ്ഥാന രക്ഷാധികാരി കെ.പി.ശശികല ടീച്ചര്‍.താലൂക്ക് പ്രസിഡന്റ് കെ.ടി.ദിനേശന്‍ അധ്യക്ഷനായി. സംസ്ഥാന സെക്രട്ടറിഎ .എം. ഉദയകുമാര്‍, ജില്ലാ സംഘടന സെക്രട്ടറി കെ വി സനല്‍, വിശ്വഹിന്ദുപരിഷത്ത് ജില്ലാ ജനറല്‍ സെക്രട്ടറി സുരേന്ദ്രന്‍ മാസ്റ്റര്‍,മഹിള ഐക്യവേദി ജില്ല പ്രസിഡന്റ് ഹേമസുരേന്ദ്രന്‍, താലൂക്ക് സെക്രട്ടറി ഷാജി പനവല്ലി തുടങ്ങിയവര്‍ പ്രസംഗിച്ചു.
കാന്തം ഇരുമ്പിനെ ആകര്‍ഷിക്കുന്നതുപോലെ സ്വര്‍ണ്ണവും പണവും എവിടെ കണ്ടാലും ഏതു വിധേനയും അത് അപഹരിക്കുക എന്ന നിലയിലേക്ക് സര്‍ക്കാരും സഖാക്കളും മാറിക്കഴിഞ്ഞൂവെന്നും വളരെ ആസൂത്രിതമായ മോഷണ പരമ്പരയാണ് ശബരിമലയിലും മറ്റ് ദേവസ്വം ബോര്‍ഡ് ക്ഷേത്രങ്ങളിലും നടക്കുന്നതെന്നും അവര്‍ ആരോപിച്ചു. തിരുനെല്ലി ക്ഷേത്ര ത്തിന്റെ നിക്ഷേപം ദേശ സല്‍ കൃത ബാങ്കില്‍ നിക്ഷേപിക്കുക, വള്ളിയൂര്‍ക്കാവില്‍ ചന്ദനം കാണാതായ സംഭവം വിജിലന്‍സ് അന്വേഷിക്കുക,
ശബരിമല സ്വര്‍ണ്ണ കൊള്ള സി ബി ഐ അന്വേഷിക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചു കൊണ്ട് ഹിന്ദു ഐക്യവേദിയുടെ ആഭിമുഖ്യത്തില്‍ കാട്ടിക്കുളത്ത് സംഘടിപ്പിച്ച പ്രധിഷേധ കൂട്ടായ്മയില്‍ സംസാരിക്കുകയായിരുന്നു ശശികല ടീച്ചര്‍.





Leave a Reply