May 3, 2026

പള്ളിക്കുന്ന് വെണ്ണിയോട് റോഡ് സംസ്ഥാന സര്‍ക്കാര്‍ അവഗണന അവസാനിപ്പിക്കണം: ടി.സിദ്ധിഖ് എം.എല്‍.എ

0
site-psd-514
By ന്യൂസ് വയനാട് ബ്യൂറോ

കോട്ടത്തറ: പളളിക്കുന്ന് വെണ്ണിയോട് റോഡ് പൊതുമരാമത്ത് ഏറ്റെടുക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് നിയോജക മണ്ഡലം എംഎല്‍ എ എന്ന നിലയില്‍ നല്‍കിയ നിവേദനങ്ങളും അപേക്ഷകളും സംസ്ഥാന സര്‍ക്കാര്‍ അവഗണിക്കുകയാണെന്ന് ടി.സിദ്ദീഖ് എംഎല്‍എ പറഞ്ഞു.കോട്ടത്തറ മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടത്തിയ ജനജാഗ്രതാ യാത്രയുടെ ഒന്നാം ദിന സമാപന യോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.ഇത് സംബന്ധിച്ച് റോഡ് വിട്ടുകൊടുക്കാന്‍ തയ്യാറാണെന്ന് കാണിച്ച് ജില്ലാ പഞ്ചായത്ത് വര്‍ഷങ്ങള്‍ക്ക് മുമ്പേ അറിയിച്ചതാണ്.പി വി ആലി മുഖ്യ പ്രഭാഷണം നടത്തി.

കോട്ടത്തറ ഗ്രാമ പഞ്ചായത്തും താനും നിവേദനങ്ങള്‍ നല്‍കുമ്പോള്‍ പൊതുമരാമത്ത് വകുപ്പ് പുതുതായി റോഡുകള്‍ എറ്റെടുക്കില്ല എന്നത് സര്‍ക്കാര്‍ നയമാണെന്നാണ് പറയുന്നത്. ആയിരക്കണക്കിന് ആളുകള്‍ യാത്ര ചെയ്യുന്ന റോഡ് സര്‍ക്കാര്‍ ഏറ്റെടുത്തേ മതിയാകു എന്ന് അദ്ദേഹം പറഞ്ഞു.രണ്ടാം ദിനം സമാപന സമ്മേളനം കെ പി സി സി സെക്രട്ടറി ബാലകൃഷ്ണന്‍ പെരിയ ഉദ്ഘാടനം ചെയ്തു.നിരീശ്വരവാദികളുടെ ഭരണം ഭക്തരുടെ വിശ്വാസങ്ങള്‍ക്ക് മുറിവേല്‍പ്പിക്കുന്നതാണെന്നും സര്‍വ്വത്ര അഴിമതിയിലും സ്വജനപക്ഷപാതത്തിലും മുങ്ങിയ ഭരണം നാടിന് ശാപമായി മാറിയിരിക്കാണെന്നും അദ്ദേഹം പറഞ്ഞു.

ജാഥാ കാപ്റ്റന്‍ മണ്ഡലം പ്രസിഡന്റ് സി സി തങ്കച്ചന്‍, വൈസ് ക്യാപ്റ്റന്‍ സി കെ ഇബ്രായി, കോഡിനേറ്റര്‍ സുരേഷ് ബാബുവാളല്‍, മാനേജര്‍ പി പി റെനീഷ്, മാണി ഫ്രാന്‍സിസ്, പോള്‍സണ്‍ കൂവക്കല്‍, ഹണി ജോസ്, ശോഭനകുമാരി, പി എല്‍ ജോസ്,ഒ ജെ മാത്യു, ബേബി പുന്നക്കല്‍, ഷാജു വി എം ,ആന്റണി പാറയില്‍, വിനോജ് പി ഇ , ജോസ്പീയൂസ്, വി.ആര്‍ ബാലന്‍ ,എം.വി ടോമി,രശ്മി ജോസഫ് ,രാജേഷ് പോള്‍, അനീഷ് പി എല്‍, വി ഡി രാജു, ഇ എഫ് ബാബു, പുഷ്പസുന്ദരന്‍, ഇ.കെ വസന്ത, ഇ ആര്‍ പുഷ്പ, കെ.കെ പ്രഭാകരന്‍, സതീഷ് കുമാര്‍, ജോസ് മേട്ടയില്‍,പി കെ മായ്തു, ജിനി ബെന്നി, ശാന്തബാലകൃഷ്ണന്‍ , പി.ജെ വിന്‍സെന്റ് മുസ്ലീം ലീഗ് നേതാക്കളായ പി സി അബ്ദുള്ള, വി അബ്ദുള, എം.സി മേയിന്‍, മുനീര്‍ എന്നിവര്‍ സ്വീകരണ കേന്ദ്രങ്ങളില്‍ പ്രസംഗിച്ചു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *