August 20, 2026

ജില്ലയിലെ പ്രധാന അറിയിപ്പുകള്‍

0
ariyipp
By ന്യൂസ് വയനാട് ബ്യൂറോ

നിധി ആപ്കെ നികാത്ത്: ബോധവത്കരണ ക്യാമ്പ് 27ന്

എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓര്‍ഗനൈസേഷനും എംപ്ലോയീസ് സ്റ്റേറ്റ് ഇന്‍ഷുറന്‍സ് കോര്‍പ്പറേഷനും പരാതികള്‍ പരിഹരിക്കാന്‍ സംയുക്തമായി നിധി ആപ്കെ നികാത്ത് എന്ന പേരിൽ ജില്ലാ ബോധവത്കരണ ക്യാമ്പും ഔട്ട് റീച്ച് പ്രോഗ്രാമും സംഘടിപ്പിക്കുന്നു. ഒക്ടോബർ 27 രാവിലെ ഒന്‍പതിന് മേപ്പാടി വ്യാപാരി വ്യവസായ ഏകോപന സമിതി ഹാളിൽ നടക്കുന്ന ക്യാമ്പില്‍ അംഗങ്ങള്‍, തൊഴിലുടമകള്‍, പെന്‍ഷന്‍കാര്‍ എന്നിവര്‍ക്ക് പങ്കെടുക്കാം. https://forms.gle/tfJAjVXHVj41J6Zn6 മുഖേന രജിസ്റ്റര്‍ ചെയ്യുകയോ അല്ലെങ്കിൽ തത്സമയ രജിസ്ട്രേഷൻ നടത്തുകയോ വേണം. ഫോണ്‍- 0495 2361293.

വനിതാ കമ്മീഷൻ അദാലത്ത് നാളെ

സംസ്ഥാന വനിതാ കമ്മീഷൻ നാളെ രാവിലെ 10 ന് കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ അദാലത്ത് സംഘടിപ്പിക്കുന്നു. അദാലത്തിൽ പുതിയ പരാതികൾ സ്വീകരിക്കും.

സ്കൂളുകൾക്കും ക്ലബ്ബുകൾക്കും ധനസഹായം

ജില്ലയിലെ സർക്കാർ സ്കൂളുകൾക്കും അംഗീകൃത കായിക ക്ലബ്ബുകൾക്കും സ്പോർട്സ്, ഫിറ്റ്നസ് ഉപകരണങ്ങൾ വാങ്ങുന്നതിന് കായിക-യുവജനകാര്യ വകുപ്പ് സാമ്പത്തിക സഹായം നൽകുന്നു. അപേക്ഷാഫോമിന്റെ മാതൃക, സാമ്പത്തിക സഹായം അനുവദിക്കുന്നതിനുള്ള യോഗ്യതാ മാനദണ്ഡങ്ങൾ എന്നിവ ഉൾപ്പെടെയുള്ള വിശദാംശങ്ങൾ https://dsya.kerala.gov.in എന്ന വെബ്‍സൈറ്റിൽ ലഭ്യമാണ്. താത്പര്യമുള്ളവർ നവംബർ ഏഴിനകം ജില്ലാ സ്പോർട്സ് കൗൺസിൽ ഓഫീസിൽ നേരിട്ടോ തപാൽ മുഖേനെയോ അപേക്ഷ നൽകണം. ഫോൺ: 04936 202658.

വിദ്യാഭ്യാസ അവാർഡ് വിതരണം 28ന്

കേരള കർഷക തൊഴിലാളി ക്ഷേമനിധി പദ്ധതിയിലെ അംഗങ്ങളുടെ മക്കൾക്ക് വിദ്യാഭ്യാസ അവാർഡും പ്രശംസാപത്രവും വിതരണം ചെയ്യുന്നു. 2024-25 അധ്യയന വർഷത്തിൽ എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷയിൽ മികച്ച വിജയം നേടിയ വിദ്യാർത്ഥികൾക്കാണ് അവാര്‍ഡ് നൽകുന്നത്. ജില്ലാതല ഉദ്ഘാടനച്ചടങ്ങ് ഒക്ടോബർ 28ന് ചൊവ്വാഴ്ച രാവിലെ 10.30ന് കൽപ്പറ്റ സർവീസ് സഹകരണ ബാങ്ക് ഓഡിറ്റോറിയത്തിൽ നടക്കും. കർഷക തൊഴിലാളി ക്ഷേമനിധി ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ, കർഷക തൊഴിലാളി സംഘടനാ പ്രതിനിധികൾ, ജനപ്രതിനിധികൾ തുടങ്ങിയവര്‍ ചടങ്ങിൽ പങ്കെടുക്കും. ജില്ലയിൽ നിന്നും 685 വിദ്യാർത്ഥികൾക്കാണ് ഈ വർഷം വിദ്യാഭ്യാസ ആനുകൂല്യത്തിന് അർഹരായത്. 19,78,000 രൂപ അംഗങ്ങളുടെ ബാങ്ക് അക്കൗണ്ടുകൾ വഴി വിതരണം ചെയ്യും.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *