വൈത്തിരി പബ്ലിക് ലൈബ്രറി പുതിയ കെട്ടിടത്തിലേക്ക്
വൈത്തിരി ഗ്രാമപഞ്ചായത്ത് പബ്ലിക് ലൈബ്രറി ഇനി പുതിയ കെട്ടിടത്തില്‍. ടൗണ്‍ ഭാഗത്തുള്ള പഞ്ചായത്തിന്റെ കെട്ടിടത്തിലേക്ക് മാറ്റിയ ലൈബ്രറിയുടെ പ്രവര്‍ത്തനോദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് എം.വി. വിജേഷ് നിര്‍വഹിച്ചു. വിപുലമായ സൗകര്യങ്ങളോടെും മികച്ച സംവിധാനങ്ങളോടെയും പ്രവര്‍ത്തിക്കാന്‍ അനുയോജ്യമായ കെട്ടിടത്തിലേക്കാണ് ലൈബ്രറി മാറ്റി പ്രവര്‍ത്തനം മാറ്റിയത്. വൈസ് പ്രസിഡന്റ് ഉഷ ജ്യോതിദാസ് അദ്ധ്യക്ഷനായി. ചടങ്ങില്‍ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍മാരായ കെ.കെ. തേമസ്, എന്‍.ഒ. ദേവസ്സി, ഒ ജിനിഷ, മെമ്പര്‍മാരായ മേരിക്കുട്ടി മൈക്കിള്‍, വി.എസ് സുജിന, ഹേമലത, ബി ഗോപി വാര്‍ഡ് മെമ്പര്‍ ജോഷി വര്‍ഗീസ്, ഗ്രാമപഞ്ചായത്ത് സെക്രട്ടറി കെ.എസ് സജീഷ് എന്നിവര്‍ പങ്കെടുത്തു.





Leave a Reply