May 6, 2026

ഗ്രീന്‍ സ്‌കില്‍ ഡെവലപ്മെന്റ് പ്രോഗ്രാം; കോണ്‍വെക്കേഷന്‍ നടത്തി

0
site-psd-551
By ന്യൂസ് വയനാട് ബ്യൂറോ

കല്‍പ്പറ്റ: എംഎസ് സ്വാമിനാഥന്‍ ഗവേഷണ നിലയം കഴിഞ്ഞ ആറുമാസമായി നടപ്പിലാക്കിയ ആദിവാസി വിഭാഗത്തിലെ യുവതി യുവാക്കള്‍ക്ക് ആയിട്ടുള്ള ഗ്രീന്‍ സ്‌കില്‍ ഡെവലപ്മെന്റ് പ്രോഗ്രാമിന്റെ ഭാഗമായി കുട്ടികളുടെ കോണ്‍വെക്കേഷന്‍ പരിപാടി എം എസ് സ്വാമിനാഥന്‍ ഗവേഷണ നിലയില്‍ നടന്നു. കോണ്‍വെക്കേഷന്‍ ചടങ്ങില്‍ സ്വാമിനാഥന്‍ ഫൗണ്ടേഷന്‍ ചെയര്‍പേഴ്സണ്‍ സൗമ്യ സ്വാമിനാഥന്‍ സന്നിഹിതയായിരുന്നു. പട്ടികജാതി പട്ടികവര്‍ഗ്ഗ വകുപ്പ് മന്ത്രി ഒ ആര്‍ കേളു കുട്ടികളുടെ ബിരുദദാന ചടങ്ങില്‍ പങ്കെടുത്തു.

ബാംഗ്ലൂരിലെ ട്രാന്‍സ് ഡിസിപ്ലിനറി യൂണിവേഴ്സിറ്റിയുമായി സഹകരിച്ചാണ് ഡിപ്ലോമ കോഴ്സ് എംഎസ് സ്വാമിനാഥന്‍ ഫൗണ്ടേഷന്‍ നടപ്പിലാക്കിയത്. ഇതോടൊപ്പം അടുത്ത ബാച്ചിലേക്കുള്ള 20 കുട്ടികളുടെ പ്രവേശനവും സംഘടിപ്പിച്ചു. വയനാട് ജില്ലാ ആദിവാസി വികസന പ്രവര്‍ത്തക സമിതിയുടെ പിന്തുണയോടെ നടപ്പിലാക്കുന്ന പരിപാടിയുടെ ഭാഗമായി സമിതിയുടെ വിഷന്‍ 2030 ആക്ഷന്‍ പ്ലാന്‍ പ്രകാശനം ഡോക്ടര്‍ സൗമ്യ സ്വാമിനാഥന്‍ നിര്‍വഹിച്ചു. ആദിവാസി വികസന പ്രവര്‍ത്തകസമിതി പ്രസിഡന്റ് ലത സി ചടങ്ങില്‍ ആശംസകള്‍ അറിയിച്ചു.കേശവന്‍, ഗീത, കേളു അത്തികൊല്ലി, അച്യുതന്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *