ബേഗൂർ വാഹനാപകടത്തിൽ വയനാട് സ്വദേശികളായ രണ്ടുപേർക്ക് ദാരുണാന്ത്യം
ഗുണ്ടൽപേട്ട: കർണാടക ബേഗൂരിന് സമീപം
കമ്പളക്കാട് സ്വദേശികളായ കുടുംബം സഞ്ചരിച്ച കാർ അപകടത്തിൽപെട്ട് രണ്ട് പേർ മരണപ്പെട്ടു. കമ്പളക്കാട് കരിഞ്ചേരി അബ്‌ദുൽ ബഷീർ (54), സഹോദരിയുടെ മകന്റെ ഭാര്യ ജസീറ(28)എന്നിവരാണ് മരണപെട്ടത്. സഹയാത്രികരായ ബഷീറിൻ്റെ സഹോദരിയുടെ മകനും, മരണപെട്ട ജസീറെയുടെ ഭർത്താവുമായ മടക്കിമല നുച്ചയിൽ മുഹമ്മദ് ഷാഫി (32), ഷാഫിയുടെ മകൻ ഹൈസം ഹാനാൻ (3) ബഷീറിൻ്റെ ഭാര്യ നസീമ എന്നിവരെ മൈസൂർ മാണിപ്പാൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവർ സഞ്ചരിച്ച സ്വിഫ്റ്റ് കാറിൽ ടോറസ് ലോറി ഇടിച്ചാണ് അപകടം. ഇന്ന് രാവിലെ പത്ത് മണിയോടെയാണ് അപകടമുണ്ടായത്. വിദേശ സന്ദർശനം കഴിഞ്ഞു ബാംഗ്ലൂർ വിമാന താവളത്തിൽ ഇറങ്ങി നാട്ടിലേക്ക് തിരികെ വരുന്നതിനിടെയാണ് അപകടം. മരണപെട്ടവരുടെ പോസ്റ്റ് മോർട്ടം നടപടികൾ ബേഗുർ സർക്കാർ ആശുപത്രിയിൽ നടത്തിയ ശേഷം രാത്രിയോടെ കമ്പളക്കാട് എത്തുമെന്നാണ് സൂചന.





Leave a Reply