തവിഞ്ഞാല്‍ ഗ്രാമ പഞ്ചായത്ത് വികസന സദസ് സംഘടിപ്പിച്ചു
തലപ്പുഴ: സംസ്ഥാന സര്‍ക്കാരിന്റെ നിര്‍ദേശപ്രകാരം എല്ലാം പഞ്ചായത്തുകളിലും ഭരണ സമിതി നടത്തേണ്ട വികസന സദസ്സ് തവിഞ്ഞാല്‍ പഞ്ചായത്ത് യുഡിഎഫ് ഭരണ സമിതി നടത്തേണ്ടതില്ല എന്ന തീരുമാനിച്ചതിന്റെ ഭാഗമായി എല്‍ഡിഎഫ് തവിഞ്ഞാല്‍ പഞ്ചായത്ത് കമ്മിറ്റി വികസന സദസ്സ് സംഘടിപ്പിച്ചു. വികസന നേട്ടങ്ങള്‍ എണ്ണി പറയാന്‍ കഴിയാത്ത കഴിവ്കെട്ട ഭരണ സമിതിയായതിനാലാണ് യുഡിഎഫ് വികസന സദസ്സില്‍ നിന്ന് ഒളിച്ചോടിയെതെന്ന് സദസ് ഉദ്ഘാടനം ചെയ്ത് സിപിഐഎം ജില്ലാ സെക്രട്ടറി കെ റഫീഖ് പറഞ്ഞു.
സിപിഐ ലോക്കല്‍ സെക്രട്ടറി ശശി കുളത്താട അധ്യക്ഷനായി. ടി.കെ പുഷ്പന്‍, ബാബു ഷജില്‍കുമാര്‍, എന്‍.ജെ ഷജിത്ത്, ടി.കെ അയ്യപ്പന്‍, അനീഷ സുരേന്ദ്രന്‍, എന്‍.എം ആന്റണി, വി.ആര്‍ വിനോദ്, ബെന്നി ആന്റണി, പി.നാണു എന്നിവര്‍ സംസാരിച്ചു.





Leave a Reply