പടിഞ്ഞാറത്തറ ഗ്രാമ പഞ്ചായത്ത് അതിദാരിദ്ര്യ മുക്തം
പടിഞ്ഞാറത്തറ : ഗ്രാമ പഞ്ചായത്തിനെ അതിദാരിദ്ര്യ മുക്ത പഞ്ചായത്തായി പ്രസിഡന്റ് പി. ബാലന്‍ പ്രഖ്യാപിച്ചു. ഭൂമിയും വീടുമില്ലാത്ത മൂന്ന് കുടുംബങ്ങള്‍ക്ക് ഭൂമിയും വീടില്ലാത്ത 28 കുടുംബങ്ങള്‍ക്ക് വീടും നല്‍കി. 11 കുടുംബങ്ങളുടെ ഭവന പുനരുദ്ധാരണവും പൂര്‍ത്തിയായി. 31 കുടുംബങ്ങള്‍ക്ക് അവകാശ രേഖകളും 18 കുടുംബങ്ങള്‍ക്ക് വരുമാനദായക പദ്ധതികളും അനുവദിച്ചു. 54 കുടുംബങ്ങള്‍ക്ക് സ്ഥിരമായി ഭക്ഷണവും 60 കുടുംബങ്ങള്‍ക്ക് മരുന്നും അനുവദിച്ചു. അതിദാരിദ്ര്യ മുക്ത പ്രഖ്യാപന യോഗത്തില്‍ വൈസ് പ്രസിഡന്റ് ഗിരിജ കൃഷ്ണ അധ്യക്ഷനായി.
വികസനകാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ പി.എ ജോസ്, ഭരണസമിതി അംഗങ്ങള്‍, നിര്‍വഹണ ഉദ്യോഗസ്ഥര്‍, പഞ്ചായത്ത് സെക്രട്ടറി അനീഷ് പോള്‍, അതിദാരിദ്ര്യ കുടുംബാംഗങ്ങള്‍ എന്നിവര്‍ പങ്കെടുത്തു.





Leave a Reply